Posted On
date_range Updated On
date_range ലൈംഗിക അതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിൽ ജീവിതാവസാനം വരെ തടവും പിഴയും
പട്ടാമ്പി: 14വയസുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിൽ ഒഡീഷ സ്വദേശി ബെനു പാനി മാലിക്ക് (43) എന്നയാൾക്ക് പട്ടാമ്പി പോക്സോ കോടതി ജഡ്ജ് ദിനേശൻ പിള്ള ജീവിതാവസാനംവരെ ജീവ പര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഒരു വർഷം കഠിന തടവും അനുഭവിക്കണം.
60,000 രൂപ പിഴ ഈടാക്കി സംഖ്യ ഇരക്ക് നൽകാനും വിധിയായി. 2023 ലാണ് സംഭവം.ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് ,ഇൻസ്‌പെക്ടർ ടി.ശശികുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.എ. സന്ദീപ് ഹാജരായി.
ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും പട്ടാമ്പി പോക്സോ കോടതിയിലെ ലൈയ്സൺ ഓഫിസറുമായ എസ്. മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ 24സാക്ഷികളെയും 37രേഖകളും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.