പാലക്കാട്: പാലക്കാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍െറ മൂന്നാം പതിപ്പിന് ജനുവരി 14ന് തുടക്കമാവും. രാപ്പാടി ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഫെസ്റ്റിവലിന് തമിഴ് എഴുത്തുകാരായ അഴകിയ പെരിയവന്‍, ആതവന്‍, ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍, ആഷാമേനോന്‍, യു.കെ. കുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ചെരാത് തെളിയിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കന്നട എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര കമ്പാര്‍ പ്രഭാഷണം നടത്തും. രണ്ട് ദിവസങ്ങളിലായി പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പുസ്തകപ്രകാശനം, നവമാധ്യമചര്‍ച്ച, പാലക്കാടന്‍ സാഹിത്യസംഗമം, നാടന്‍ കലാവിരുന്ന് എന്നിവയും കാമ്പസുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ അവതരണങ്ങളും ഉണ്ടാവും. 15ന് വൈകീട്ട് 4.30ന് സമാപനം സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.