ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്; വിരമിച്ച് 20 വർഷങ്ങൾക്ക് ശേഷം മതി പുസ്തകമെഴുത്തെന്ന് സർക്കാർ

ന്യൂഡൽഹി: അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവർ പുസ്തകം എഴുതുന്നതില്‍ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും കഴിയൂ എന്ന വ്യവസ്ത കൊണ്ടുവരാനാണ് നീക്കം. മുന്‍ കരസേന മേധാവി ജനറല്‍ എം.എം നരവനെയുടെ പുസ്തകം വിവാദമായതിന് പിന്നാലെയാണ് നടപടി.

വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാകും ഇനി മുതല്‍ ഇനി പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കു എന്ന വ്യവസ്ഥ ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വിഷയം ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

2020 ആഗസ്റ്റിൽ കിഴക്കൻ ലഡാക്കിൽ ഉണ്ടായ ഇന്ത്യ-ചൈന സൈനിക സംഘർഷത്തിലെ ചില വിവരങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി പാർലമെന്റിനെ പ്രക്ഷുബ്ധമാക്കിയത്.

വെള്ളിയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് വിവാദമായ പുസ്തകം, 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' ചർച്ചക്ക് വന്നത്. അധികാര സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ആളുകൾക്ക് ഒരു പുസ്തകം എഴുതാൻ വിരമിച്ചതിന് ശേഷം ഒരു കൂളിംഗ്-ഓഫ് പിരീഡ് ഉണ്ടായിരിക്കണമെന്ന് നിരവധി മന്ത്രിമാർ അഭിപ്രായപ്പെട്ടിരുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

20 വർഷത്തെ കൂളിങ് ഓഫ് പിരീഡ് സംബന്ധിച്ച ഒരു ഔപചാരിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കാൻ സാധ്യതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

അതേസമയം പുസ്തകത്തിന്റെ പകര്‍പ്പുകള്‍ ചോര്‍ന്നതില്‍ കഴിഞ്ഞ ദിവസം പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയുടെ ജീവനക്കാരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. പുസ്തകം രാഹുല്‍ ഗാന്ധിക്കും മറ്റു നേതാക്കള്‍ക്കും എങ്ങനെ ലഭിച്ചുവെന്നും പുസ്തകത്തിന്റെ പകര്‍പ്പ് ചോര്‍ന്നുവെന്നറിഞ്ഞിട്ടും എന്തുകൊണ്ട് പ്രസാധകര്‍ ഉന്നത അധികാരികളെ അറിയിച്ചില്ലെന്നുമായിരുന്നു ഇവർ ചോദിച്ചത്. 

Tags:    
News Summary - Government bans high-ranking officials from publishing books; says they should write books 20 years after retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-13 05:30 GMT
access_time 2026-02-13 05:26 GMT
access_time 2026-02-08 08:42 GMT