എ.ഡബ്ലിയു 609 ടിൽട്രേറ്ററിൽ ശൈഖ മോസ
ദുബൈ: ചരിത്ര പ്രസിദ്ധമായ എ.ഡബ്ല്യു 609 ടിൽട്രേറ്റർ പറപ്പിച്ച് ദുബൈ രാജകുടുംബാംഗം ശൈഖ മോസ ബിൻത് മർവാൻ ആൽ മക്തൂം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത പൈലറ്റാണ് ശൈഖ മോസ. ഫിലാഡൽഫിയയിലെ യു.എസ് ഹെലികോപ്ടർ ഹെഡ്ക്വാർട്ടേഴ്സിലായിരുന്നു മോസയുടെ സാഹസിക പ്രകടനം. സിവിൽ ഏവിയേഷെൻറ ചരിത്രത്തിൽ പുതിയ നാഴികക്കല്ലെഴുതി ചേർത്താണ് ശൈഖ മോസ പറന്നുയർന്നത്.
ലോകത്തിലെ ആദ്യത്തെ സിവിൽ സർട്ടിഫിക്കേഷൻ ലഭിച്ച ടിൽട്രേറ്ററാണ് എ.ഡബ്ല്യു 609. ഹെലികോപ്ടറിന് സമാനമായ രൂപമാണെങ്കിലും വിമാനം പോലെയാണ് ടിൽട്രേറ്ററിെൻറ പ്രവർത്തനവും വേഗതയും. ഹെലികോപ്ടർ പോലെ കുത്തനെ പറന്നുയരാനും കുത്തനെ ലാൻഡ് ചെയ്യാനും ഇതിനു കഴിയും. രണ്ടു ചിറകുകളിലായാണ് ഇതിെൻറ പ്രൊപ്പല്ലറുകൾഘടിപ്പിച്ചിരിക്കുന്നത്. ഒരു മണിക്കൂറോളം ശൈഖ മോസ ആകാശത്ത് പരീക്ഷണ പറക്കൽ നടത്തി. ബോയിങ് 777െൻറ ക്യാപ്റ്റനും സർട്ടിഫൈഡ് ഹെലികോപ്ടർ പൈലറ്റുമാണ് അവർ.
ദുബൈ രാജകുടുംബത്തിലെ ആദ്യ പൈലറ്റാണ്. 12ാം വയസ്സിൽ ആദ്യമായി വിമാനത്തിൽ കയറിയതു മുതൽ തുടങ്ങിയതാണ് പറക്കാനുള്ള മോസസയുടെ ആഗ്രഹം. 17ാം വയസ്സിൽ ഇംഗ്ലണ്ടിലെ ഒക്സ്ഫോഡ് ഏവിയേഷൻ അക്കാദമിയിൽ ചേർന്നു. അക്കാദമിയിൽ ചേർന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയായിരുന്നു മോസ. ബോയിങ് 777 സർട്ടിഫിക്കേഷൻ ലഭിച്ചതിന് പിന്നാലെ 2015ൽ എമിറേറ്റ്സിൽ ചേർന്നു. തൊട്ടുപിന്നാലെ ആദ്യത്തെ യാത്ര വിമാനം പറത്തി. ദുബൈയിൽനിന്ന് ജോർഡനിലെ അമ്മാനിലേക്കായിരുന്നു യാത്ര. ദുബൈ പൊലീസ് എയർവിങ്ങിലെ ആദ്യ ലെഫ്റ്റനന്റ് പൈലറ്റ് കൂടിയാണ് മോസ.
അതിവിദഗ്ദരായ പൈലറ്റുമാർക്ക് മാത്രം പറത്താൻ കഴിയുന്ന എയർക്രാഫ്റ്റാണ് ടിൽട്രേറ്റർ. വിമാനത്തിലും ഹെലികോപ്ടറിലുമുള്ള പരിചയ സമ്പത്ത് പ്രധാനമാണ്. മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ പറക്കുന്ന എയർക്രാഫ്റ്റിന് 1400 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. സൈനിക ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നതെങ്കിലും ദുരിതാശ്വാസ മേഖലകളിലും തിരച്ചിലിനും അടിയന്തര ചികിത്സ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താറുണ്ട്.
ഇത് തെൻറ വ്യക്തിഗത നേട്ടം മാത്രമല്ലെന്നും വനിതകൾക്കുള്ള സന്ദേശമാണെന്നും ശൈഖ മോസ പറഞ്ഞു. എ.ഡബ്ല്യു 609െൻറ ആദ്യകാല ചിത്രങ്ങൾ കണ്ടതു മുതൽ താൻ ഈ ദിനം ആഗ്രഹിച്ചിരുന്നു. ഏവിയേഷൻ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ എത്തണമെന്നും അവർക്കായി തുറന്നിരിക്കുകയാണെന്നും ശൈഖ മോസ കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.