സബിത

ഈ ചുവടുകൾക്കും മുദ്രകൾക്കും തിളക്കം പത്തരമാറ്റ്​

വെല്ലുവിളികളെ അതിജീവിച്ച് സബിതയുടെ നൃത്ത പരിശീലനവും നൃത്തവിദ്യാലയം നടത്തിപ്പും. മാനന്തവാടി വള്ളിയൂര്‍കാവ് വരടിമൂല പണിയ കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി സബിതയാണ് സഹോദര​െൻറ മൊബൈല്‍ ഫോണിൽനിന്ന് യുട്യൂബി​െൻറ സഹായത്തോടെ നൃത്തം പഠിച്ച് കൂട്ടുകാരികളുടെ നൃത്താധ്യാപികയായി മാറിയത്.

ആറാട്ടുതറ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയായ സബിത ചെറുപ്രായത്തില്‍ മൂന്ന് വര്‍ഷത്തോളം നൃത്തം അഭ്യസിക്കാന്‍ പോയിരുന്നു. പിന്നീട് സാമ്പത്തികപ്രയാസം കാരണം പരിശീലനം നിര്‍ത്തിവെക്കേണ്ടിവന്നു. എന്നാല്‍, നൃത്തത്തോടുള്ള താല്‍പര്യം മനസ്സില്‍ നിന്നും പോയില്ല. യുട്യൂബില്‍നിന്ന് നൃത്തം പഠിച്ച ശേഷം ഫോണില്‍ വിഡിയോ ചിത്രീകരിക്കാന്‍ തുടങ്ങി.

തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മ ചിത്ര പിന്തുണയുമായി എപ്പോഴും മകള്‍ക്കൊപ്പം നിന്നു. മൂന്നുമാസം പിന്നിട്ടപ്പോള്‍ വിഡിയോ കണ്ട അയല്‍വാസികളായ കുരുന്നുകള്‍ക്കും നൃത്തം പഠിക്കാന്‍ മോഹം. സൗകര്യങ്ങള്‍ കുറവായ കുഞ്ഞ് വീട് അങ്ങനെ നൃത്തവിദ്യാലയമായി. ഫീസൊന്നും വാങ്ങാതെ അഞ്ചുപേരെയാണ് സബിത ഇപ്പോള്‍ പഠിപ്പിക്കുന്നത്.

ശാസ്ത്രീയ നൃത്തത്തില്‍ കൂടുതല്‍ ഉയരങ്ങളിലെത്തണം. നല്ലൊരു നൃത്ത അധ്യാപികയാകണം എന്നെല്ലാമാണ് സബിതയുടെ മോഹങ്ങൾ. ഈ കലാകാരിയെ സമൂഹം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT