കേൾക്കാൻ കഴിയാത്തവർക്ക്​ ആശ്വാസമായി മുദ്രിക പാഠം

കോ​ഴി​ക്കോ​ട്: കേ​ള്‍ക്കാ​ന്‍ ഒ​രാ​ളു​ണ്ടെ​ങ്കി​ല്‍ പ​റ​യാ​ന്‍ ന​മ്മ​ളോ​രോ​രു​ത്ത​രും ത​യാ​റാ​ണ്. എ​ന്നാ​ല്‍, പ​റ​യാ​നു​മ​റി​യി​ല്ല കേ​ള്‍ക്കാ​നും ക​ഴി​യി​ല്ലെ​ങ്കി​ലോ...? അ​തി​നൊ​രു പ​രി​ഹാ​ര​മാ​വു​ക​യാ​ണ് ന​സ്‌​റി​യ ടീ​ച്ച​റു​ടെ മു​ദ്രി​ക പാ​ഠം. കേ​ള്‍വി​ശ​ക്തി ഇ​ല്ലാ​ത്ത കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നാ​യി ര​ക്ഷി​താ​ക്ക​ള്‍ക്കും ടീ​ച്ച​ര്‍മാ​ര്‍ക്കും പ​രി​ശീ​ല​നം ന​ല്‍കു​ന്ന​തി​നാ​യി എ​സ്.​സി.​ഇ.​ആ​ര്‍.​ടി​യു​ടെ കീ​ഴി​ലു​ള്ള പ​രി​പാ​ടി​യാ​ണ് മു​ദ്രി​ക പാ​ഠം.

ഇ​ന്ത്യ​യി​ല്‍ പ​ല​യി​ട​ത്തും പ​ല ആം​ഗ്യ​ഭാ​ഷ​ക​ളാ​ണു​ള്ള​ത്. ഇ​ത് ഒ​രു​പോ​ലെ​യാ​ക്കു​ക​യും കേ​ള്‍വി​യി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ സം​സാ​ര സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ക്കു​ക​യു​മാ​ണ് മു​ദ്രി​ക പാ​ഠം. എ​സ്.​സി.​ഇ.​ആ​ര്‍.​ടി​യു​ടെ ഒ​ണ്‍ലൈ​ന്‍ ചാ​ന​ല്‍ വ​ഴി​യാ​ണ് പ​രി​ശീ​ല​നം. കോ​ഴി​ക്കോ​ട് റ​ഹ്മാ​നി​യ വി​ക​ലാം​ഗ വി​ദ്യാ​ല​യ​ത്തി​ലെ റ​ഹ്മാ​നി​യ സ്‌​കൂ​ളി​ലെ ന​സ്​​റി​യ ടീ​ച്ച​റാ​ണ് പ​രി​ശീ​ല​ക. മു​ഖ​ഭാ​വ​വും ശ​രീ​ര​ഭാ​ഷ​യും കോ​ര്‍ത്തി​ണ​ക്കി ഏ​തൊ​രാ​ള്‍ക്കും മ​ന​സ്സി​ലാ​കു​ന്ന രീ​തി​യി​ലാ​ണ് ടീ​ച്ച​റു​ടെ അ​വ​ത​ര​ണം.

10 ക്ലാ​സു​ക​ള്‍ ഇ​തി​നോ​ട​കം പൂ​ര്‍ത്തി​യാ​യി. ആം​ഗ്യ​ഭാ​ഷ പ​ഠി​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള ഏ​തൊ​രാ​ള്‍ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് ക്ലാ​സു​ക​ള്‍. മീ​ഡി​യ​വ​ണ്‍ ചാ​ന​ലി​ലെ ആം​ഗ്യ​ഭാ​ഷ വാ​ര്‍ത്ത അ​വ​താ​ര​ക​കൂ​ടി​യാ​ണ് ന​സ്‌​റി​യ ടീ​ച്ച​ര്‍. സ്‌​ക്രീ​നി​ല്‍ ചെ​റു​താ​യി കാ​ണു​ന്ന അ​വ​ത​ര​ണം വ​ലി​യ സ്‌​ക്രീ​നി​ലൂ​ടെ ക​ണ്ട് വാ​ര്‍ത്ത അ​റി​യാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​രാ​ണ് ഒ​ട്ടു​മി​ക്ക കു​ട്ടി​ക​ളും.

കേ​ള്‍വി​യി​ല്ലാ​ത്ത കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ക്ക് പോ​ലും സാ​ധി​ക്കാ​റി​ല്ലെ​ന്നും അ​വ​ര്‍ക്കി​തൊ​രു പ​രി​ഹാ​ര​മാ​വു​മെ​ന്നും കു​ട്ടി​ക​ളു​ടെ സം​സാ​രി​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം ക​ണ്ട​റി​ഞ്ഞ​തു​കൊ​ണ്ടു​മാ​ണ് ഈ ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും ടീ​ച്ച​ര്‍ പ​റ​യു​ന്നു. 

Full View


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.