ജസ്​നയുടെ കൃഷ്​ണ ചിത്രങ്ങൾ പറന്നുയരുന്നു

കൊയിലാണ്ടി: കുറുവങ്ങാട് പുളിയേരിക്കുന്നത്ത് ജസ്ന സലീമിന്റെ കൃഷ്​ണചിത്രങ്ങൾ സംസ്ഥാനങ്ങളും രാജ്യങ്ങളും പിന്നിട്ട് പറന്നുയരുകയാണ്​. കുട്ടിക്കാലത്ത് കൗതുകത്തിനു വേണ്ടി പോലും ചിത്ര രചന നടത്താത്ത ജസ്ന ഇന്ന് കൃഷ്ണ ചിത്രങ്ങളിലൂടെ പ്രശസ്​തയാണ്. ചിത്രകലയിലൂടെ വരുമാനവും നേടുന്നു. ആറു വർഷം കൊണ്ട് 500-ൽ അധികം കൃഷ്ണചിത്രങ്ങളാണ് വരച്ചത്.

അപ്രതീക്ഷിതമായിരുന്നു കലയിലേക്കുള്ള കടന്നുവരവ്. ഗർഭിണിയായിരിക്കെ വീഴ്​ചയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുമ്പോൾ പത്രത്തിൽ കണ്ട കണ്ണന്‍റെ ചിത്രം വരച്ചായിരുന്നു തുടക്കം. അത് ഒരു കുടുംബ സുഹൃത്തിനു കൈമാറി.വൻ ഹിറ്റായി മാറി ആ ചിത്രം.പിന്നെ ആവശ്യക്കാർ ഏറി. കർണാടക, തമിഴ്​നാട്​, ഡൽഹി എന്നിവിടങ്ങളിലൊക്കെ നിരവധി പേർ ജസ്നയുടെ ചിത്രങ്ങൾ സ്വന്തമാക്കി. ഗൾഫ് നാടുകൾ, കാനഡ എന്നിവിടങ്ങളിൽ നിന്നും ആവശ്യക്കാരെത്തി. ആക്രിക് പെയിന്റിലാണ് വര. ഏതാനും എക്സിബിഷനുകളിലും പ്രദർശിപ്പിച്ചു. വീടിനടുത്തുള്ള നാഗകാളി ക്ഷേത്രം, പന്തളം ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിലേക്കും ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട്​.

വ്യത്യസ്ത ഭാവങ്ങളിലുള്ള കൃഷ്ണ ചിത്രങ്ങൾ വരക്കാറുണ്ടെങ്കിലും ആവശ്യക്കാർ ഏറെ വെണ്ണ തിന്നുന്ന കണ്ണനാണ്. അഞ്ചു ദിവസമെടുത്താണ് ഒരു ചിത്രം പൂർത്തിയാക്കുന്നത്. വരപൂർത്തിയായാൽ ഉടൻ കൈമാറും. പൂനൂർ തേക്കും തോട്ടത്ത് കൂരപൊയിൽ ആണ് സ്വന്തം വീട്. ഭർത്താവ് സലീം ഗൾഫിൽ ജോലി ചെയ്യുന്നു. ലൻ ഷാൻ, ലനിഷ്ക എന്നിവർ മക്കൾ.

Tags:    
News Summary - Muslim woman dedicates her Lord Krishna painting in Hindu temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT