ഉഷാകുമാരിയും നീതുവും
കറുകച്ചാൽ: അമ്മയും മകളും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ. നീതു ടി. നായർ കറുകച്ചാൽ പഞ്ചായത്ത് നാലാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ അമ്മ ഉഷ കുമാരി വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ പുളിക്കൽ കവല ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്.
നീതുവിന്‍റെ കന്നി പോരാട്ടമാണിത്. ഉഷാകുമാരി 2010ൽ വാഴൂർ പഞ്ചായത്തംഗമായിരുന്നു. 2015ൽ ബ്ലോക്കിലേക്കും 2020ൽ പഞ്ചായത്തിലേക്കും മത്സരിച്ച ഉഷാകുമാരിക്ക് ഇത് നാലാം അങ്കമാണ്.
സജീവ കോൺഗ്രസ് കുടുംബമാണ് ഇവരുടേത്. രാവിലെ വീട്ടിലെ ജോലികളെല്ലാം തീർക്കുമ്പോഴേക്കും പാർട്ടി പ്രവർത്തകരെത്തും. ഇതോടെ പ്രചാരണം ആരംഭിക്കുമെന്ന് ഇരുവരും പറയുന്നു. ചമ്പക്കര പാലയ്ക്കൽതാഴെ പ്രദീപ്കുമാറാണ് നീതുവിന്റെ ഭർത്താവ്. ഇരുവരും തികഞ്ഞ ജയ പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.