അവഗണനയുടെ തീരാക്കെടുതി ആഞ്ഞടിക്കുന്ന ഇന്ത്യൻ കടലോരഗ്രാമങ്ങൾക്ക് അഭിമാനിക്കാൻ കേരളത്തിെൻറ തെക്കേഅറ്റത്തുനിന്ന് ഒരു പെൺപോരാളി ലോകവേദിയിലേക്ക്. തിരുവനന്തപുരം പുതിയതുറ കുരിശ്ശടിക്ക് സമീപം വാർതട്ട് പുരയിടത്തിൽ ജിമ റോസാണ് ലോക യുവനേതൃപട്ടികയിൽ ഇടംപിടിച്ചത്. ഇതിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിലെ സ്ത്രീകളുെട വിദ്യാഭ്യാസം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയിൽ ജിമക്ക് വിദഗ്ധപരിശീലനം ലഭിക്കും. ‘വിമൻ ഡെലിവർ’ എന്ന ആഗോള ഉപദേശകസംഘടന പരിശീലനത്തിന് 300 പേരെ തെരഞ്ഞെടുത്തപ്പോൾ ദക്ഷിണേന്ത്യയിൽനിന്ന് ഇൗ 21കാരി മാത്രം. രണ്ടുവർഷം നീളുന്നതാണ് ‘യങ് ലീഡേഴ്സ് പ്രോഗ്രാം’. ഇന്ത്യയിൽനിന്ന് 13 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ലൈംഗികാരോഗ്യ-പ്രത്യുൽപാദന വിഷയങ്ങളിൽ മത്സ്യത്താഴിലാളി സമൂഹത്തിെൻറ അജ്ഞത തുടച്ചുമാറ്റാനും തുടർവിദ്യാഭ്യാസത്തിനും മാനസികപിന്തുണക്കും പുതിയതുറയിൽ കേന്ദ്രം സ്ഥാപിക്കുകയെന്ന ലക്ഷ്യം ഇൗ പെൺകുട്ടിക്കുണ്ട്. എല്ലാ തീര വില്ലേജുകളിലും ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാനും ജിമക്ക് ആഗ്രഹമുണ്ട്. കോസ്റ്റൽ കൾചറൽ സ്റ്റുഡൻറ്സ് ഫോറത്തിെൻറ നേതൃനിരയിലുള്ള ജിമ ഇൗ സമൂഹത്തിൽ വർധിച്ചുവരുന്ന അർബുദ-ഗർഭാശയ രോഗങ്ങളുടെ വർധനവിനെ കുറിച്ച് പഠനം നടത്തുകയും ചെയ്യുന്നു.
തുമ്പ സെൻറ് സേവ്യേഴ്സിൽ നിന്ന് രണ്ടാം റാേങ്കാടെ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ബിരുദംനേടിയ ജിമ പുതിയതുറയിലെ മത്സ്യത്തൊഴിലാളിയായ ജയിംസ് മുനിയാസിെൻറയും വീട്ടമ്മയായ മേരി പുഷ്പത്തിെൻറയും മൂന്നുമക്കളിൽ മൂത്തവളാണ്. ഇളയ സഹോദരി െജസ്ക്ലിനും സഹോദരൻ റൊണാൾഡും സന്യാസ വിദ്യാർഥികളാണ്. ഇവർ മൂന്നുപേരും പഠനാവശ്യങ്ങൾക്കായി ഹോസ്റ്റലിൽ താമസിച്ചുവരേവയാണ് മാതാവിന് സ്തനാർബുദം സ്ഥിരീകരിച്ചത്. രോഗബാധയുടെ നാലാമത്തെയും അതിഗുരുതരവുമായ അവസ്ഥയിലാണ് രോഗനിർണയം. എങ്കിലും മനക്കരുത്തുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മാതാവിെൻറയും ഇതേഅസുഖം ബാധിച്ച് മരിച്ച അയൽവാസിയായ ചേച്ചിയുടെയും ജീവിതാനുഭവങ്ങളെ മുൻനിർത്തിയാണ് ജിമ സാമൂഹികസേവനരംഗത്തിറങ്ങിയത്.
െഎക്യരാഷ്ട്ര സഭ, കനേഡിയൻ സർക്കാർ, ബിൽഗേറ്റ്സ് ഫൗണ്ടേഷൻ, നെതർലാൻഡ് - ഡെൻമാർക്ക് വിദേശകാര്യ മന്ത്രാലയങ്ങൾ, ലോക ഡയബറ്റിസ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം. ജിമയുടെ നേട്ടം നിരവധിേപരിലൂടെ സമൂഹത്തിന് പകർന്നുനൽകാൻ ഇടയാകുെമന്ന് മാർഗദർശികളും തീരദേശത്തെ ആക്ടിവിസ്റ്റ് ദമ്പതികളുമായ ജോൺസൺ െജമൻറ്- ലിസ്ബ എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.