'ദൈവികം' ഈ വരയും വിരല്‍ ചലനവും

കാലുകള്‍ കൊണ്ട് നടക്കാനാവില്ലെങ്കിലും ദൈവികമായ ശേഷികള്‍ കൊണ്ട് സമ്പന്നയാണ് ദേവിക സുനില്‍ എന്ന ബിരുദ വിദ്യാ ര്‍ഥിനി. ചിത്രംവരയിലും കീബോര്‍ഡ് വായനയിലും തിളങ്ങുന്ന ദേവിക, അടുത്തിടെ സമാപിച്ച എം.ജി സര്‍വകലാശാല കലോത്സവത്ത ിലെ സംഘനൃത്ത മത്സരത്തില്‍ കീബോര്‍ഡ് വായിച്ചാണ് താരമായത്. തൃപ്പൂണിത്തുറ ഗവ.കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര ്‍ഥിനിയായ ഈ പെണ്‍കുട്ടി കോളജ് ടീമിനു വേണ്ടിയാണ് ആദ്യമായി ഒരു സ്റ്റേജ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

സു ഷുംന നാഡിക്ക് തകരാര്‍ സംഭവിക്കുന്ന സ്‌പൈന ബിഫിഡ എന്ന രോഗവുമായാണ് ജനനം. എട്ടാം മാസത്തില്‍ ഇത് ശസ്ത്രക്രിയയിലൂടെ മാറ്റിയെങ്കിലും ഫിസിയോ തെറപ്പി ഉള്‍പ്പടെ ചികിത്സകളുമായി ഏറെ കാലം മുന്നോട്ടുപോവേണ്ടി വന്നു. ഏഴു വയസുവരെ സാധാരണ പോലെ നടന്നിരുന്നെങ്കിലും ശസ്ത്രക്രിയയുടെ ദീര്‍ഘകാല പ്രത്യാഘാതമെന്നോണം ചലനശേഷി നഷ്ടപ്പെട്ടു. ഓപ്പണ്‍ സ്‌പൈന്‍ സര്‍ജറി ചെയ്താല്‍ മതിയെന്ന് നിര്‍ദേശമുണ്ടെങ്കിലും, ഇതു ചിലപ്പോള്‍ നിലവിലെ അവസ്ഥയേക്കാള്‍ ശരീരത്തെ മോശമാക്കുമെന്ന ഉപദേശം കിട്ടിയപ്പോള്‍ വേണ്ടെന്നുവെക്കുകയായിരുന്നു.

കീബോര്‍ഡിനോടുള്ള ഇഷ്ടം അടുത്തിടെ തുടങ്ങിയതാണെങ്കിലും കുട്ടിക്കാലം മുതല്‍ വര ദേവികയുടെ കൂട്ടുകാരിയാണ്. സ്‌കൂള്‍ തലത്തിലും പ്രാദേശിക തലത്തിലും മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ജലച്ഛായം, അക്രിലിക്, എണ്ണച്ഛായം തുടങ്ങി എല്ലാ മാധ്യമങ്ങളിലും നന്നായി വരക്കും. ഇപ്പോള്‍ ഗ്രാഫിക് ഡിസൈനിങും പഠിച്ചു തുടങ്ങിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാമിലെ deeyesstudio എന്ന അക്കൗണ്ടിലൂടെയാണ് തന്റെ സര്‍ഗാത്മകതക്ക് ദേവിക വെളിച്ചം വീശുന്നത്. നിരവധി ചിത്രങ്ങള്‍ വരച്ചുകഴിഞ്ഞു. ഇതിനിടെ കീബോര്‍ഡ് വായനയിലും താല്‍പര്യം തോന്നി. യൂട്യൂബില്‍ വിഡിയോകള്‍ കണ്ടാണ് തുടക്കത്തില്‍ വിരലുകള്‍ ചലിപ്പിച്ചത്. അതിലൂടെ ഹൈദരാബാദിലെ വിജയ് എന്നയാളുടെ നമ്പര്‍ സംഘടിപ്പിച്ച്, സ്‌കൈപ്പിലൂടെ പരിശീലനം തുടങ്ങി. അഞ്ച്ു വര്‍ഷത്തോളം കീബോര്‍ഡ് പഠനം തുടങ്ങിയെങ്കിലും ഇടക്ക് നിന്നുപോയി. പിന്നീടിത് അഞ്ചു മാസം മുമ്പാണ് വീണ്ടും തുടങ്ങിയത്, ഇത്തവണ ഗുരു മാറി, പരിശീലന മാധ്യമവും. ദല്‍ഹിയിലെ മലയാളിയായ ജയരാജ് ടെലഗ്രാമിലൂടെയാണ് ഇന്ന് ദേവികയെ കീബോര്‍ഡ് വായിക്കാന്‍ പഠിപ്പിക്കുന്നത്. പരിശീലകന്‍ ഒരു വിഡിയോ അയച്ചു കൊടുക്കും, ദേവിക അതു പഠിച്ച് തിരിച്ച് വിഡിയോ പകര്‍ത്തി അയച്ചു കൊടുക്കും. അപ്പോള്‍ തെറ്റുതിരുത്തലുകളും നിര്‍ദേശങ്ങളുമായി വീണ്ടും അദ്ദേഹം ഓണ്‍ലൈനിലെത്തും.

ആദ്യമായി കലോത്സവ വേദിയില്‍ കീ ബോര്‍ഡ് വായിക്കാന്‍ കയറിയപ്പോള്‍ പേടി തോന്നിയെന്നും ഗ്രൂപ്പിലെ അംഗങ്ങള്‍ ആത്മവിശ്വാസം പകര്‍ന്നുവെന്നും ദേവിക പറയുന്നു.

ഫാക്ടിലെ ജീവനക്കാരനായ പിതാവ് സുനില്‍ ഷിഫ്റ്റില്‍ ക്രമീകരണങ്ങള്‍ വരുത്തിയാണ് മകളെ കോളജില്‍ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും. അമ്പലമേട്ടിലെ ഫാക്ട് സി.ഡി ടൗണ്‍ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. സ്വന്തം വീട്ടിലേക്ക് മാറിയ ശേഷം, വരച്ച ചിത്രങ്ങളെല്ലാം പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹം അവള്‍ പങ്കുവെക്കുന്നു. വീട്ടമ്മയായ മായയും ചേട്ടന്‍ രോഹിതുമെല്ലാം ദേവികയുടെ മുന്നോട്ടുള്ള യാത്രയില്‍ കൈത്താങ്ങായി ഒപ്പമുണ്ട്.

Tags:    
News Summary - Handicapped women story-Lifestyle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT