അ​ഞ്ജു സ്‌​പൈ​സ​സ് ഡ്ര​യ​റി​നെ​ക്കു​റി​ച്ച്​ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നോ​ട്​ വി​ശ​ദീ​ക​രി​ക്കു​ന്നു

അഞ്ജു നിർമിച്ചു കിടിലനൊരു സ്‌പൈസസ് ഡ്രയര്‍

തൊ​ടു​പു​ഴ: മ​ഴ​ക്കാ​ല​ത്ത് ജാ​തി​പ​ത്രി​യും കു​രു​മു​ള​കു​മെ​ല്ലാം ഉ​ണ​ക്കാ​ന്‍ കൃ​ഷി​ക്കാ​ര​നാ​യ പി​താ​വ് നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ട് ക​ണ്ട​പ്പോ​ഴാ​ണ് ഇ​തി​നൊ​രു ഉ​പ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് അ​ഞ്ജു​വി​ന് തോ​ന്നി​യ​ത്. പി​ന്നെ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ​ര​മ്പ​ര​യാ​യി​രു​ന്നു. ആ​ദ്യ​മൊ​ക്കെ പ​രാ​ജ​യ​പ്പെ​ട്ടു. ഉ​ണ​ക്കി​യ​പ്പോ​ൾ ജാ​തി​പ​ത്രി​യ​ട​ക്കം ക​രി​ഞ്ഞു​പോ​യി. സാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​പ്പ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ച്ച​തോ​ടെ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​ര്‍ന്നു. അ​ങ്ങ​നെ​യാ​ണ് സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ ഉ​ണ​ക്കി​യെ​ടു​ക്കാ​ൻ അ​ഞ്ജു തോ​മ​സ് എ​ന്ന മി​ടു​ക്കി സ്‌​പൈ​സ​സ് ഡ്ര​യ​ര്‍ എ​ന്ന ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ഉ​പ​ക​ര​ണ​ത്തി​നു​ള്ളി​ലെ താ​പ​നി​ല നി​യ​ന്ത്രി​ച്ച് സ്‌​പൈ​സ​സ് മി​ക​ച്ച നി​ല​വാ​ര​ത്തി​ല്‍ ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന​താ​ണ് രീ​തി. സോ​ളാ​റും ബാ​റ്റ​റി​യും ഉ​പ​യോ​ഗി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​നം. മ​ഴ​ക്കാ​ല​ത്ത് ഹൈ​റേ​ഞ്ചി​ലെ ക​ര്‍ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്​ വി​ള​ക​ൾ ഉ​ണ​ക്കു​ക എ​ന്ന​ത്. ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു​പോ​ലും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ്​ അ​ഞ്ജു ഡ്ര​യ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കി​സാ​ന്‍ മി​ത്ര സ്‌​പൈ​സ​സ് ഡ്ര​യ​ര്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണ​ത്തി​ന് 1000 രൂ​പ​യി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ചെ​ല​വ്.

അ​ഞ്ജു​വി​ന്റെ ക​ണ്ടു​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ നി​ര​വ​ധി ക​ര്‍ഷ​ക​രാ​ണ് ഉ​പ​ക​ര​ണം തേ​ടി എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, പേ​റ്റ​ന്റ് ല​ഭി​ച്ചാ​ല്‍ മ​ത്ര​മേ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​തു നി​ര്‍മി​ച്ച് ക​ര്‍ഷ​ക​ര്‍ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യൂ. ഇ​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍. ഇ​തേ​ക്കു​റി​ച്ച് കാ​ര്യ​മാ​യ അ​റി​വു​ള്ള ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഈ ​മി​ടു​ക്കി.

ബി.​എ​സ്​​സി അ​ഗ്രി​ക​ള്‍ച​ര്‍ ബി​രു​ദ​ധാ​രി​യാ​യ അ​ഞ്ജു ചെ​റു​പ്പം മു​ത​ൽ ത​ന്നെ വ്യ​ത്യ​സ്ത​മാ​യ കാ​ർ​ഷി​ക പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി​യി​ൽ ക​ര്‍ഷ​ക​നാ​യ പാ​റ​ക്ക​ൽ തോ​മ​സ്-​വി​ല്‍സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ഓ​ഫി​സി​ലെ​ത്തി അ​ഞ്ജു ഇ​തി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ണ്ടു​പി​ടി​ത്ത​ത്തെ മ​ന്ത്രി പ്ര​ശം​സി​ക്കു​ക​യും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

Tags:    
News Summary - An spice dryer made by Anju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.