എയ്മ സ്ത്രീശക്തി പുരസ്കാരം ഒളിമ്പ്യൻ മഞ്ജിമ കു​ര്യാ​ക്കോസിന്

ചെന്നൈ: ഓൾ ഇന്ത്യ മലയാളി ​അസോസിയേഷൻ (എയ്മ) ഏർപ്പെടുത്തിയ സ്ത്രീശക്തി പുരസ്കാരത്തിന് സി.ആർ.പി.എഫ് ഡപ്യൂട്ടി കമാൻഡന്റ് ഒളിമ്പൻ മഞ്ജിമ കുര്യാ​ക്കോസിനെ തെരഞ്ഞെടുത്തു. എട്ടിന് വൈകീട്ട് അഞ്ചിന് മദിരാശി കേരള സമാജത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

ആലത്തൂർ എം.പി രമ്യ ഹരിദാസ് വിശിഷ്ടാതിഥിയാകും. എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ, തമിഴ്നാട് ഘടകം പ്രസിഡന്റ് എം. ശിവദാസൻ പിള്ള എന്നിവർ മുഖ്യാതിഥികളാകും. സാമൂഹിക പ്രവർത്തകരായ റോസമ്മ ബൈജു, പ്രീത മഹേഷ്, രാജി അശോക്, സജിനി വിജയകുമാർ, ഷേർലി തോമസ്, റഹ്മത്ത് ഷാജി തുടങ്ങിയവരെ ആദരിക്കും.

ശ്വേത അശോക്, അനുശ്രീ എന്നിവരും എയ്മ അംഗങ്ങളും കലാപരിപാടികൾ അവതരിപ്പിക്കും. എയ്മ വനിത വിഭാഗം കൺവീനർ ജ്യോതി മേനോൻ, സെക്രട്ടറി ലത കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.

Tags:    
News Summary - AIMA sthreesakthi award to olympian Manjima Kuriakose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.