ഐഡ അൽ-കുസെ

സൗദിയിൽ സിനിമ മേഖലക്ക്​ മികച്ച ഭാവിയെന്ന്​ നടി ഐഡ അൽ-കുസെ

ദമ്മാം: സൗദി അറേബ്യയിൽ സിനിമ മേഖല അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും മികച്ച ഭാവിയാണ്​ കാത്തിരിക്കുന്നതെന്നും പ്രശസ്ത സൗദി നടി ഐഡ അൽ-കുസെ പറഞ്ഞു. സൗദി എഴുത്തുകാരനായ ഉസാമ അൽ-മുസ്‍ലിമിന്റെ നോവലിനെ അടിസ്ഥാനമാക്കിയ ഫാന്റസി സീരീസായ 'റൈസ് ഓഫ് ദ വിച്ചസി'ൽ അഭിനയിക്കാനെത്തിയ അവർ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

ഈ നിമിഷം ഞങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണെന്നും അവർ പറഞ്ഞു. കൂടുതൽ അഭിനയ സാധ്യതകളുള്ള മികച്ച സിനിമകൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. സമീപഭാവിയിൽ തന്നെ അത്​ സംഭവിക്കും. സൗദി ലോകസിനിമയുടെ നെറുകയിലേക്ക്​ കയറിപ്പോകും -അവർ പറയുന്നു.

ഐഡ അൽ-കുസെ ഈ പരമ്പരയിലെ സുപ്രധാന റോളുകൾ കൈകാര്യം ചെയ്യുന്ന പ്രധാന സൗദി നടിമാരിൽ ഒരാളാണ്. എം.ബി.സി ഗ്രൂപ്പിന്റെ ഹൈ-എൻഡ് പ്രൊഡക്ഷൻ ആണ്​ പുതിയ സീരീസ്​ നിർമിക്കുന്നത്​. റിയാദിലെ കിങ് സഊദ് യൂനിവേഴ്‌സിറ്റിയിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദം നേടിയ അൽ-കുസെ, എമേഴ്‌സൺ കോളജിൽ മാർക്കറ്റിങ്ങിലും അമേരിക്കയിൽനിന്ന്​ അഭിനയത്തിലും ഉപരിപഠനം ചെയ്തു.

ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ റിലീസ് ചെയ്ത തന്റെ ആദ്യ ഫീച്ചർ ഫിലിമായ 'ജുനൂനി'ലെ പ്രകടനത്തിന് അൽ-കുസെ മികച്ച നടിയായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

Tags:    
News Summary - Aida Al-Qusay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT