നാ​ദാ​പു​രം വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​ സന്ദർശനത്തിനെത്തിയ സ്ത്രീകൾ

നാദാപുരം പള്ളി കാണാൻ അനുമതി; സ്ത്രീകൾ ഒഴുകിയെത്തി

നാദാപുരം: നീണ്ട ഇടവേളക്കുശേഷം സന്ദർശനത്തിന് അനുമതി ലഭിച്ചതോടെ നാദാപുരം വലിയ ജുമുഅത്ത് പള്ളിയിലേക്ക് സ്ത്രീകൾ കൂട്ടമായി ഒഴുകിയെത്തി. 30 വർഷങ്ങൾക്കു ശേഷമാണ് സന്ദർശനത്തിന് സ്ത്രീകൾക്ക് അവസരം ലഭിച്ചത്.

രാവിലെ എട്ടു മണി മുതൽതന്നെ പള്ളി കാണാനായി വിദൂര ദിക്കിൽനിന്നു പോലും സ്ത്രീകളെത്തിയിരുന്നു. തിരക്ക് കൂടിയതോടെ നാദാപുരം ടൗൺ ഗതാഗതക്കുരുക്കിൽ അമർന്നു. ട്രാഫിക്ക് നിയന്ത്രണത്തിന് നാദാപുരം ഡിവൈ.എസ്.പി ടി.പി ജേക്കബ് തന്നെ രംഗത്തിറങ്ങി.

നൂറു വർഷത്തിലധികം പഴക്കമുള്ള പള്ളിയിൽ നിരവധി മുൻകാല പണ്ഡിതരുടെ മഖ്ബറകളുണ്ട്. സുന്നീ പണ്ഡിതരുടെ നേതൃത്വത്തിൽ ഇവിടെ പ്രത്യേക പ്രാർഥന നടന്നു. സ്ത്രീകൾക്ക് സൗകര്യമൊരുക്കാൻ വനിത വളന്‍റിയർമാരുമുണ്ടായിരുന്നു. ഇന്നു കൂടി സന്ദർശന അനുമതി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - women flowed to visit Nadapuram mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.