രാമായണത്തിലെ അറിവ് മാറ്റുരച്ചു; മർക്കസ് കാമ്പസിലെ ജാഫറും ബാസിതും തന്നെ ഒന്നാമത്

രാമായണത്തിലെ അറിവ് മാറ്റുരക്കുന്ന ശ്രദ്ധേയമായ ക്വിസ് മത്സരത്തിൽ ഒന്നാമതെത്തിയത് മലപ്പുറം ആതവനാട് മർക്കസ് കാമ്പസിലെ മുഹമ്മദ് ജാഫറും മുഹമ്മദ് ബാസിത്തും. കർക്കടക മാസത്തോടനുബന്ധിച്ച് ഡി.സി ബുക്സ് നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിൽ ആണ് ഇരുവരും മിന്നുന്ന വിജയം കരസ്ഥമാക്കിയത്.

സംസ്ഥാനതലത്തിൽ നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിലാണ് ആതവനാട് മർകസ് അവസാനവർഷ വാഫി വിദ്യാർഥികളായ മുഹമ്മദ് ജാബിർ, മുഹമ്മദ് ബാസിത് എന്നിവർ മികച്ച സ്ഥാനം നേടിയത്. ആയിരത്തിലധികം പേർ പങ്കെടുത്ത ഓൺലൈൻ മത്സരത്തിൽ ഇവർ ആദ്യ അഞ്ച് സ്ഥാനക്കാരിൽ ഇടംപിടിക്കുകയായിരുന്നു. എല്ലാ മതഗ്രന്ഥങ്ങളും സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചുമാണ് പഠിപ്പിക്കുന്നതെന്ന്​ ഇരുവരും പറയുന്നു. ലോക്ഡൗൺ കാലത്താണ് കൂടുതൽ വായിക്കാൻ തുടങ്ങിയത്.

എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' വായിച്ചുതുടങ്ങിയതോടെയാണ് പുരാണകൃതികളിലേക്ക് തിരിഞ്ഞത്. രാമായണത്തിൽ പ്രതിപാദിക്കുന്ന സഹോദരസ്നേഹം മഹത്തരമാണ്. രാജ്യം എങ്ങനെയാണ് ഭരിക്കേണ്ടതെന്നും പ്രജകളുടെ താൽപര്യം എങ്ങനെ സംരക്ഷിക്കപ്പെടണമെന്നും രാമായണം പഠിപ്പിക്കുന്നതായി ഇവർ പറഞ്ഞു. 

Tags:    
News Summary - Ramayana quiz; Jafar and Basit of Markaz Campus are the first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.