കാ​ഴ്ച​ക്ക​പ്പു​റം വി​ശ്വാ​സം

ഇ​സ്‌​ലാ​മി​ന്റെ വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ളു​ടെ അ​ടി​ത്ത​റ എ​ന്താ​ണ്? പ​ഞ്ചേ​ന്ദ്രി​യ​ങ്ങ​ൾ മു​ഖേ​ന ല​ഭ്യ​മാ​കു​ന്ന അ​റി​വാ​ണോ അ​ത്? അ​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ന്റെ ബു​ദ്ധി​യും ജീ​വി​ത പ​രി​ച​യ​വും പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ളും വ​ഴി അ​വ ക​ണ്ടെ​ത്താ​നാ​വു​മോ? അ​തു​മ​ല്ലെ​ങ്കി​ൽ ഊ​ഹാ​പോ​ഹ​ങ്ങ​ളും കെ​ട്ടു​ക​ഥ​ക​ളും ആ​ണോ?

ഖു​ർ​ആ​നി​ന്റെ കാ​ഴ്ച​പ്പാ​ടി​ൽ ഇ​വ​യൊ​ന്നും ത​ന്നെ വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള പ്ര​ഥ​മ വ​ഴി​ക​ള​ല്ല. ഖു​ർ​ആ​നി​നി​ലെ ര​ണ്ടാം അ​ധ്യാ​യ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ വി​ശ്വാ​സി​ക​ളെ കു​റി​ച്ച് ‘അ​ദൃ​ശ്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ’​എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചേ​ന്ദ്രി​യ​ങ്ങ​ൾ, ബു​ദ്ധി, ജീ​വി​ത പ​രി​ച​യം തു​ട​ങ്ങി​യ​വ കൊ​ണ്ട് നേ​ർ​ക്കു​നേ​രെ അ​റി​യാ​ൻ ക​ഴി​യാ​ത്ത ചി​ല കാ​ര്യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ക എ​ന്ന​താ​ണ് ഇ​സ്‌​ലാ​മി​ന്റെ വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം.

കാ​ഴ്ച, കേ​ൾ​വി, ഗ​ന്ധം, രു​ചി, സ്പ​ർ​ശം എ​ന്നീ ഇ​ന്ദ്രി​യ​ങ്ങ​ളി​ലൂ​ടെ മ​നു​ഷ്യ​ൻ അ​നു​ഭ​വി​ക്കു​ക​യും അ​റി​വ് സ​മ്പാ​ദി​ക്കു​ക​യും ചെ​യ്യു​ന്നു. ശാ​സ്ത്ര​വും പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ളും മ​നു​ഷ്യ​ബു​ദ്ധി​യും ഈ ​പ​രി​ധി​ക്കു​ള്ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​സ്‌​ലാ​മി​ന്റെ വി​ശ്വാ​സ​ക്ര​മം ഇ​തി​ലൊ​തു​ങ്ങു​ന്ന​ത​ല്ല. മ​നു​ഷ്യ​ബു​ദ്ധി കൊ​ണ്ട് മാ​ത്രം ഗ്ര​ഹി​ക്കാ​നാ​കു​ന്ന​തും, ഇ​ന്ദ്രി​യ​ങ്ങ​ൾ കാ​ണി​ച്ചു​ത​രു​ന്ന​തും മാ​ത്ര​മ​ല്ല അ​റി​വി​ന്റെ സ്രോ​ത​സ്സ് എ​ന്ന് ഖു​ർ​ആ​ൻ പ​ഠി​പ്പി​ക്കു​ന്നു. ഈ ​സ്രോ​ത​സ്സു​ക​ളെ നി​ഷേ​ധി​ക്കാ​തെ ത​ന്നെ അ​റി​വി​ന്റെ പ്ര​ഥ​മ സ്രോ​ത​സ്സാ​യി ഖു​ർ​ആ​ൻ പ​ഠി​പ്പി​ക്കു​ന്ന​ത് സ്ര​ഷ്ടാ​വാ​യ അ​ല്ലാ​ഹു​വി​നെ​യാ​ണ്. സ​ത്യ​വും സ്വീ​കാ​ര്യ​വും വി​ശ്വ​സ​നീ​യ​വു​മാ​യ വ​ഴി​യി​ലൂ​ടെ മ​നു​ഷ്യ​രി​ലേ​ക്ക് ന​ൽ​ക​പ്പെ​ട്ട ദൈ​വി​ക വെ​ളി​പാ​ട് ആ​ണ് വി​ശ്വാ​സ കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സ്രോ​ത​സ്സ്.

അ​ല്ലാ​ഹു, മാ​ലാ​ഖ​മാ​ർ, വേ​ദ​ഗ്ര​ന്ഥ​ങ്ങ​ൾ, ന​ബി​മാ​ർ, പ​ര​ലോ​കം, വി​ധി എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ - അ​വ​യെ കു​റി​ച്ച് ഇ​സ്‌​ലാ​മി​ക പ്ര​മാ​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ്വ​സി​ക്കു​ക എ​ന്ന​താ​ണ് ഖു​ർ​ആ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ജീ​വി​ത രീ​തി​യു​ടെ വി​ശ്വാ​സ​പ​ര​വും ആ​ദ​ർ​ശ പ​ര​വു​മാ​യ അ​ടി​ത്ത​റ. ഇ​സ്‌​ലാ​മി​ക വി​ശ്വാ​സം കേ​വ​ല അ​നു​ഭ​വ​ശാ​സ്ത്ര​മ​ല്ല, മ​റി​ച്ച് മ​നു​ഷ്യ​ബു​ദ്ധി​യോ​ട് ക്രി​യാ​ത്മ​ക​മാ​യി സം​വ​ദി​ക്കു​ന്ന ദൈ​വി​ക വെ​ളി​പാ​ട് ആ​ണ്.

റ​മ​ദാ​ൻ മാ​സം ഈ ​വി​ശ്വാ​സ​ത്തെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ അ​നു​ഭ​വി​പ്പി​ക്കു​ന്നു. ആ​രും കാ​ണാ​ത്തി​ട​ത്തും ഉ​പ​വാ​സം പാ​ലി​ക്കു​ന്ന​തും, പാ​പ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​തും അ​ദൃ​ശ്യ കാ​ര്യ​ങ്ങ​ളി​ൽ വി​ശ്വാ​സം ഉ​ള്ള​തു​കൊ​ണ്ടാ​ണ്.

Tags:    
News Summary - Faith beyond sight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.