മദീനയിലെ കിങ്​ ഫഹദ് ഖുർആൻ പ്രിന്റിങ്​ പ്രസിലെ കാഴ്​ച (ഫയൽ ഫോ​ട്ടോ)

ഇത്യോപ്യൻ ഭാഷ ‘അംഹരിയ’യിൽ ഖുർആൻ വിവർത്തനം

ജിദ്ദ: ഇത്യോപ്യയുടെ ഔദ്യോഗിക ഭാഷകളിലൊന്നായ ‘അംഹരിയ’യിൽ ഖുർആൻ വിവർത്തനം പുറത്തിറക്കി മദീനയിലെ കിങ്​ ഫഹദ് ഖുർആൻ പ്രിന്റിങ്​ സമുച്ചയം. ഏകദേശം 1.8 കോടി ആളുകൾ സംസാരിക്കുന്ന ഇത്യോപ്യയിലെ പ്രധാന ഭാഷയാണ്​ അംഹരിയ​.

ഇത്യോപ്യയിലെ മധ്യഭാഗത്തുള്ളവരാണ്​​ ഈ ഭാഷ പ്രധാനമായും ഉപയോഗിക്കുന്നത്. ലോകഭാഷകളിലേക്ക് ഖുർആ​ന്റെ അർഥങ്ങൾ വിവർത്തനം ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള കിങ്​ ഫഹദ്​ ഖുർആൻ ​സമുച്ചയം നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്​.

അറബി സംസാരിക്കാത്ത ആളുകൾക്ക്​ ഖുർആ​ന്റെ അർഥവും ആശയവും വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​​. മലയാളമടക്കമുള്ള ഒട്ടനവധി ഭാഷകളിൽ കിങ്​ ഫഹദ്​ ഖുർആൻ സമുച്ചയവും വിവർത്തനം പുറത്തിറക്കിയിട്ടുണ്ട്​.

Tags:    
News Summary - Quran translation in Ethiopian language Amharia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.