നാ​ലു​കു​ള​ങ്ങ​ര മ​ഹാ​ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​നാ​രാ​യ​ണ​ഗു​രു പ്ര​തി​ഷ്ഠ

നാലുകുളങ്ങരക്കുണ്ട് ചരിത്രമഹാത്മ്യം

തുറവൂർ: ഓരോ ദേശത്തിനും എത്രയെത്ര വിസ്മയകരമായ കഥകളാണ് പറയാനുള്ളത്. കൗതുകകരമായ ഗ്രാമഭംഗിയുടെ കഥകളാണ് പലതും.നാലുകുളങ്ങരക്കും അങ്ങനെയൊരു കഥയുണ്ട്. ജില്ലയിലെ ചേര്‍ത്തല താലൂക്കി‍െൻറ വടക്കുഭാഗത്തായി തുറവൂരിലാണ് നാലുകുളങ്ങര.

ആന്ധ്രപ്രദേശില്‍നിന്ന് ഇവിടെയെത്തിയ കര്‍ത്ത വിഭാഗത്തില്‍പ്പെട്ട സമുദായമാണ് നാലുകുളങ്ങരയില്‍ ഒരു ക്ഷേത്രം കൊണ്ടുവരുന്നതെന്നാണ് ചരിത്രം... പറയകാട് ശ്രീ മഹാദേവി ക്ഷേത്രം.കര്‍ത്ത കുടുംബങ്ങള്‍ പാട്ടുകുളങ്ങര, ആര്‍ത്തിക്കുളങ്ങര, കോതംകുളങ്ങര, നാലുകുളങ്ങര എന്നീ നാല് ക്ഷേത്രങ്ങളാണ് സ്ഥാപിച്ചത്.

വിവിധ സമുദായ അംഗങ്ങള്‍ക്കായി ഈ ക്ഷേത്രങ്ങളുടെ ഭരണച്ചുമതല നല്‍കുകയായിരുന്നു. സൗഹാര്‍ദത്തി‍െൻറയും സാഹോദര്യത്തി‍െൻറയും സന്ദേശം പങ്കുവെക്കുന്ന ക്ഷേത്രംകൂടിയാണ് നാലുകുളങ്ങര മഹാദേവി ക്ഷേത്രം.ഉച്ചനീചത്വങ്ങളും അന്ധവിശ്വാസവും തൂത്തെറിയാന്‍ ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുവി‍െൻറ സാന്നിധ്യവും ഈ ഗ്രാമത്തി‍െൻറ മറ്റൊരു പ്രത്യേകതകൂടിയാണ്. 

ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരി കേരള ഗവര്‍ണറായിരിക്കെ 1961ഏപ്രില്‍ 12ന് അനാച്ഛാദനം ചെയ്ത ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുമുണ്ട്. ആലുവ അദ്വൈത ആശ്രമത്തി‍െൻറ പ്രവര്‍ത്തന പിരിവുമായി ഗുരു മൂന്നുതവണ ഇവിടെയെത്തിയിട്ടുണ്ട്. പ്രദേശവാസികളെ കാണാനായി ഗുരു വിശ്രമിച്ച അതേ സ്ഥലത്താണ് ഈ പ്രതിഷ്ഠയും സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രത്തിന് സമീപം കണ്ടത്തിപ്പറമ്പില്‍ കുഞ്ഞ‍‍െൻറ വീട്ടിലാണ് വിശ്രമിച്ചത്. 1922 കാലഘട്ടത്തിലാണ് ഗുരു ഈ പ്രദേശം സന്ദര്‍ശിച്ചത്.

Tags:    
News Summary - Nalukulangara has a historical significance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.