ഫ്രാൻസിസ് മാർപ്പാപ്പക്കൊപ്പം മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട്
വത്തിക്കാൻ: മലയാളി മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ പുതിയ കർദിനാൾമാരായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ മാർപാപ്പയുടെ യാത്രകൾ കോഡീകരിക്കുന്നതിന്റെ ചുമതല വഹിക്കുന്ന ജോർജ് ജേക്കബ് കൂവക്കാട്ട് ചങ്ങനാശേരി അതിരൂപതാംഗമാണ്. പുതിയ കർദിനാൾമാരുടെ സ്ഥാനാരോഹണം ഡിസംബർ എട്ടിന് വത്തിക്കാനിൽ നടക്കും.
ജോർജ് ജേക്കബ് കൂവക്കാട്ടിന്റെ സ്ഥാനലബ്ദിയോടെ കേരളത്തിൽ നിന്നുള്ള കർദിനാൾമാരുടെ എണ്ണം മൂന്നായി. സീറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് മാർ ക്ലീമിസ് കാതോലിക്കാബാവ, സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മറ്റ് കർദിനാൾമാർ.
മേജർ ആർച്ച് ബിഷപ്പ് മാർ ക്ലീമിസ് കാതോലിക്കാബാവ
സീറോ മലബാർ സഭയുടെ ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ്മാതാ ഇടവകാംഗമായ കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച് വരികയാണ്. അള്‍ജീരിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളില്‍ അപസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
വെനസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറിയായിരിക്കെയാണ് ജോർജ് ജേക്കബ് കൂവക്കാട്ടിനെ മാര്‍പാപ്പ വത്തിക്കാൻ കേന്ദ്ര കാര്യാലയത്തിലെ പൊതുകാര്യങ്ങള്‍ക്കുള്ള വിഭാഗത്തില്‍ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.