ചെങ്ങന്നൂർ: ആരോഗ്യ വകുപ്പിൽ ജൂനിയർഹെൽത്ത്ഇൻസ്പെക്ടറായി നിയമനം ലഭിച്ച് മകൾ ജോലിക്കു കയറിയപ്പോൾ, ലേഡി ഹെൽത്ത് ഇൻസ്പെക്ടറായി സേവനം പൂർത്തിയാക്കിയ അമ്മ പടിയിറങ്ങി. മാന്നാർ കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി പതിനാറാം വാർഡിൽ ചേരിയിൽ മഠത്തിൽ വി.ശ്രീലക്ഷ്മി (24) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി രണ്ടു മാസം മുമ്പാണ് തിരുവൻവണ്ടൂർ ഇരമല്ലിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലിക്കു കയറിയത്.
ശ്രീലക്ഷ്മിയുടെ മാതാവ് നൂറനാട് പാലമേൽ ശ്രീരാഗത്തിൽ കെ. വിജി (56) ലേഡി ഹെൽത്ത് ഇൻസ്പെക്ടറായി 24 വർഷത്തെ സേവനത്തിനു ശേഷം ശനിയാഴ്ച വള്ളികുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും പടിയിറങ്ങി. 2001 ഏപ്രിൽ 30 ന് കണ്ണൂർ ജില്ലയിലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സായിട്ടായിരുന്നു വിജി യുടെ തുടക്കം.
മകളുടെ പ്രായത്തോളമുള്ള സർവീസ് ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ മകൾ താൻ ജോലി ചെയ്ത അതേ വകുപ്പിൽ ജോലിക്കുകയറിയ സന്തോഷത്തിലാണ് വിജി. ശ്രീ സായി എൻജീനീയറിങ് സ്ഥാപന ഉടമയും കർഷകനുമായ രമേശ് ബാബുവാണ് വിജിയുടെ ഭർത്താവ്. ഇവരുടെ മറ്റൊരു മകൻ ഉണ്ണികൃഷ്ണൻ. മാന്നാർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അമ്മയേയും മകളെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.