ഷാങ് ജിൻഗി റെഡ് കാർപ്പറ്റിൽ
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നത് ചൈനീസ് നടി ഷാങ് ജിൻഗിന്‍റെ കൈയിലുണ്ടായിരുന്ന ട്രാഷ് ബാഗാണ്. ബീജിങ് രാജ്യാന്തര ചലച്ചിത്ര മേളയിലെ റെഡ് കാർപ്പറ്റിൽ അതീവ സുന്ദരിയായി നടന്നെത്തിയ താരം ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ അവർ ധരിച്ച വസ്ത്രത്തെക്കാളും ശ്രദ്ധ നേടിയത് കൈയിൽ പിടിച്ച ഒരു സാധാരണ പ്ലാസ്റ്റിക് ബാഗായിരുന്നു. ട്രാഷ് ബാഗ് എന്ന് തോന്നിക്കുന്ന മഞ്ഞ നിറത്തിലുള്ള ആ കവർ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചു. നടിയുടെ വിഡിയോ വൈറലായതോടെ ആ കവിനു പിന്നിൽ എന്താണെന്ന ചർച്ചയിലായി കാണികൾ.
ഷാങ് ജിൻഗിയുടെ ഈ ബാഗ് ഒരു സാധാരണ പ്ലാസ്റ്റിക് കവറല്ല. മറിച്ച് 1.5 ലക്ഷം രൂപ വിലയുള്ള ഒരു ഡിസൈനർ ബാഗാണ്. ബലെൻസിയാഗ എന്ന ആഗോള ലക്ഷൂറിയസ് ബ്രാന്‍റാണ് ഇത് രൂപ കൽപന ചെയ്തത്. ഇളം മഞ്ഞനിറമുള്ള ഈ ബാഗ് സാധാരണ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചതല്ല. തുകൽ കൊണ്ട് പ്രത്യേകം നിർമിച്ചെടുത്ത ബാഗിൽ പ്ലാസ്റ്റിക് എന്ന് തോന്നിപ്പിക്കുന്ന നിലയിൽ ഒരു തിളക്കമുള്ള കോട്ടിങ് നൽകിയിട്ടുണ്ട്.
ബാഗിൽ തുണികൊണ്ടുള്ള ലൈനിങും ഡ്രാഫ്റ്റ്സ്മാൻഷിപ്പും ഉണ്ട്. വിഡിയോ വൈറലായതോടെ ഉൽപ്പന്നത്തിന് വലിയ രീതിയിലുള്ള വിമർശനമാണ് ലഭിക്കുന്നത്. ഇത്ര വിലയിൽ ഇങ്ങനെ ഒരു ബാഗ് നിർമിക്കുന്നതിനു പിന്നിലെ ഔചിത്യമാണ് പലരും ചോദ്യം ചെയ്യുന്നത്. എന്നാൽ ബാഗിന് പിന്നിലെ ആശയം പ്രായോഗികതയേക്കാൾ പ്രതീകാത്മകമാണെന്ന് ഫാഷൻ വിദഗ്ധർ വിശദീകരിച്ചു. ലഭ്യമായ പല മെറ്റീരിയലുകൾകൊണ്ടും ദൈനംദിന വസ്തുക്കളോട് സാമ്യമുള്ള രീതിയിൽ ഡിസൈനർ രൂപകൽപ്പന ചെയ്യുന്നതാണ് ഇത്തരം ബാഗുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.