ശി​ഹാ​ബി​ന്‍റെ മ​ക​ൻ നി​ബ്രാ​സ്​ ടു​സ്കി​യു​മാ​യി 

പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ അ​രു​മ​കളാ​യി 'ടു​സ്കി'​യും 'ട്രി​സ്കി'​യും

ദ​മ്മാം: അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളും പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളു​മൊ​ക്കെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​വ​ർ ഉ​ണ്ടാ​കാം. പ​ക്ഷേ, ദ​മ്മാ​മി​ലെ ഗാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ശി​ഹാ​ബ്​ കൊ​യി​ലാ​ണ്ടി​യു​ടെ വീ​ടി​ന്​ അ​ല​ങ്കാ​ര​മാ​കു​ന്ന​ത്​ ര​ണ്ട്​ 'ആ​മ'​ക​ളാ​ണ്. ശു​ദ്ധ ജ​ല​ത്തി​ൽ വ​ള​രു​ന്ന ര​ണ്ട്​ ആ​മ​ക്കു​ഞ്ഞു​ങ്ങ​ളെ ഏ​റെ ഇ​ഷ്ട​ത്തോ​ടെ പോ​റ്റി​വ​ള​ർ​ത്തു​ക​യാ​ണ്​ ഈ ​കു​ടും​ബം. 12 വ​ർ​ഷം​മു​മ്പ്​ ത​ണു​പ്പു​കാ​ല​ത്ത്​ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം അ​ബൂ ഹൈ​ദ​രി​യ എ​ന്ന സ്ഥ​ല​ത്തെ നീ​രു​റ​വ​യി​ൽ ചൂ​ണ്ട​യി​ട്ട്​ മീ​ൻ​പി​ടി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു ശി​ഹാ​ബ്.

ഇ​തി​നി​ട​യി​ലാ​ണ്​ ​പു​റം​തോ​ടി​ൽ സു​ന്ദ​ര​മാ​യ പു​ള്ളി​ക​ളു​ള്ള കു​ഞ്ഞ​ൻ ആ​മ ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​യ​ത്. ചൂ​ണ്ട തൊ​ണ്ട​യി​ൽ കു​രു​ങ്ങി ചോ​ര​യൊ​ലി​പ്പി​ച്ച്​ ദ​യ​നീ​യ​മാ​യി നോ​ക്കി​യ ആ​മ​യോ​ട്​ ശി​ഹാ​ബി​ന്​ ക​രു​ണ​തോ​ന്നി. നേ​രെ വീ​ട്ടി​ലെ​ത്തി​ച്ച്​ മ​രു​ന്നു​തേ​ച്ച്​ പ​രി​ഹ​രി​ച്ച്​ അ​തി​നെ വ​ള​ർ​ത്താ​ൻ തു​ട​ങ്ങി. വീ​ട്ടി​ൽ പ്ര​ത്യേ​ക​മു​ണ്ടാ​ക്കി​യ ചെ​റി​യ ജ​ലാ​ശ​യ​ത്തി​ൽ അ​ങ്ങ​നെ ഈ ​കു​ഞ്ഞ​നാ​മ ജീ​വി​തം തു​ട​ങ്ങി.

ശി​ഹാ​ബി​ന്‍റെ മ​ക​ൾ ഖ​ദീ​ജ​യാ​ണ്​ ഇ​വ​ന്​ 'ടു​സ്കി' എ​ന്ന പേ​രി​ട്ട​ത്. ഇ​പ്പോ​ൾ 12 വ​ർ​ഷ​മാ​യി ഈ ​കു​ടും​ബ​ത്തി​ന്​ പ്രി​യ​പ്പെ​ട്ട​വ​നാ​ണ്​ ടു​സ്കി. എ​ട്ടു​വ​ർ​ഷം​ മു​മ്പാ​ണ്​ ടു​സ്കി​ക്ക്​ കൂ​ട്ടാ​യി ട്രി​സ്കി എ​ന്ന പെ​ൺ​വ​ർ​ഗ​ത്തി​ൽ​പെ​ട്ട ആ​മ​യെ ശി​ഹാ​ബി​ന്‍റെ മ​ക​ൻ നി​ബ്രാ​സ്​ വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ അ​പൂ​ർ​വ​മാ​യ സ​ന്തോ​ഷം ന​ൽ​കി ആ​ദ്യ​മാ​യി ട്രി​സ്കി ഇ​പ്പോ​ൾ മു​ട്ട​യി​ട്ടി​രി​ക്കു​ന്നു. ഇ​പ്പോ​ൾ ഈ ​കു​ടും​ബ​മാ​കെ മു​ട്ട​വി​രി​ഞ്ഞു​വ​രു​ന്ന കു​ഞ്ഞ​നാ​മ​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​യാ​ണ്.


                                                                                                                                     ടു​സ്കി​യും ട്രി​സ്​​കി​യും

ഗൂ​ഗ്ളി​ൽ പ​ര​തി ആ​മ​മു​ട്ട​ക​ൾ എ​ങ്ങ​നെ സം​ര​ക്ഷി​ക്കാ​മെ​ന്ന്​ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്​ ശി​ഹാ​ബി​ന്‍റെ മ​ക്ക​ളാ​യ നി​ബ്രാ​സും ഷ്​​ബാ​സും ഖ​ദീ​ജ​യും. ക​ളി​മ​ണ്ണി​ൽ പൂ​ഴ്ത്തി​വെ​ച്ച്​ സം​ര​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്​ മു​ട്ട​ക​ൾ. വി​ല​യേ​റി​യ​തെ​ങ്കി​ലും ഒ​രി​ക്ക​ൽ​പോ​ലും മു​ട​ക്കം​വ​രാ​തെ ഈ ​കു​ടും​ബം ഇ​വ​ർ​ക്കു​ള്ള തീ​റ്റ​യെ​ത്തി​ക്കു​ന്നു.

ഇ​പ്പോ​ൾ ഇ​വ​ർ ര​ണ്ടു​പേ​രും ഈ ​കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി. ഇ​വ​രി​ൽ ആ​രെ​ങ്കി​ലും ആ​മ​ക​ളെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചെ​റി​യ കു​ള​ത്തി​ന്​ അ​ടു​ത്തെ​ത്തി​യാ​ൽ ഇ​വ അ​ത്​ തി​രി​ച്ച​റി​യു​ക​യും സ​ന്തോ​ഷ​ത്തോ​ടെ ഓ​ടി​യെ​ത്തു​ക​യും ചെ​യ്യും. ഇ​ട​ക്ക് കൈ​യി​ലെ​ടു​ത്ത്​ ഓ​മ​നി​ക്കു​ന്ന​തും ആ​മ​ക​ൾ​ക്ക്​ ഇ​ഷ്ട​മാ​ണ്.

Tags:    
News Summary - 'Tuski' and 'Triski' as the house of exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.