നാരായണൻ

'ദാഹമകറ്റിയ മണ്ണാണിത്​, ഒരിക്കലും മറക്കില്ല'

ബു​റൈ​മി: പ​ള്ളി​ക്ക​ൽ നാ​രാ​യ​ണ​നെ ഓ​ർ​മ​യി​ല്ലേ? അ​ര നൂ​റ്റാ​ണ്ട്​ പി​ന്നി​ട്ട മ​ല​യാ​ളി പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ഏ​ടു​ക​ളെ അ​നു​ഭ​വി​പ്പി​ച്ച 'പ​ത്തേ​മാ​രി'​യി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം. പ​തി​റ്റാ​ണ്ടു​ക​ൾ നീ​ളു​ന്ന പ്ര​വാ​സ​ത്തി​ന്‍റെ നോ​വും വേ​വു​മെ​ല്ലാം നെ​ഞ്ചി​ലേ​റ്റി​യ പ​ള്ളി​ക്ക​ൽ നാ​രാ​യ​ണ​നെ പോ​ലൊ​രു നാ​രാ​യ​ണ​ൻ ബു​റൈ​മി​യി​ലു​ണ്ട്, മ​ല​പ്പു​റം വൈ​ല​ത്തൂ​രി​ന​ടു​ത്ത്​ ക​രി​ങ്ക​പ്പാ​റ​യി​ലു​ള്ള കു​ണ്ടി​ൽ നാ​രാ​യ​ണ​ൻ (63). 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സം മ​തി​യാ​ക്കി ബു​റൈ​മി​യി​ലെ മ​ല​യാ​ളി​ക​ളു​ടെ നാ​രാ​യ​ണേ​ട്ട​ൻ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​ണ്.

ബു​റൈ​മി ഫി​ഷ്​ മാ​ർ​ക്ക​റ്റ്​ തു​ട​ങ്ങി​യ നാ​ൾ മു​ത​ലു​ള്ള സാ​ന്നി​ധ്യ​മാ​ണ്​ നാ​രാ​യ​ണ​ൻ. നാ​ല്​ പ​തി​റ്റാ​ണ്ടു​കൊ​ണ്ടു​ള്ള ബു​റൈ​മി​യു​ടെ വ​ള​ർ​ച്ച നേ​രി​ൽ ക​ണ്ട​യാ​ൾ. താ​ൻ വ​രു​മ്പോ​ൾ ഈ ​​പ്ര​ദേ​ശം വി​ജ​ന​മാ​യി​രു​ന്നെ​ന്ന്​ നാ​രാ​യ​ണ​ൻ പ​റ​യു​ന്നു. വൈ​ദ്യു​തി എ​ത്തി​നോ​ക്കി​യി​ട്ടി​ല്ലാ​ത്ത കാ​ലം. യു.​എ.​ഇ​യി​​ലെ അ​ൽ​ഐ​നെ​യാ​ണ്​ ​അ​ന്ന് എ​ല്ലാ​വ​രും എ​ല്ലാ​ത്തി​നും ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. അ​വി​ടേ​ക്ക്​ സിം​ഗി​ൾ ലൈ​ൻ റോ​ഡാ​ണ്. വ​ണ്ടി​യി​ൽ ഒ​രു ദി​ർ​ഹം കൊ​ടു​ത്താ​ൽ അ​ൽ​ഐ​നെ​ത്താം.

അ​ല്ലെ​ങ്കി​ൽ ആ​ഞ്ഞൊ​ന്ന്​ ന​ട​ന്നാ​ൽ മ​തി. പ​ക്ഷേ, താ​ൻ ആ​ദ്യ​മാ​യി അ​ൽ​ഐ​നി​ൽ പോ​യ​ത്​ അ​ന്ന​ത്തെ 500 ദി​ർ​ഹം കൊ​ടു​ത്തി​ട്ടാ​ണെ​ന്ന്​ നാ​രാ​യ​ണ​ൻ പ​റ​യു​ന്നു. ഒ​രു ടാ​ക്സി ഡ്രൈ​വ​ർ ക​ബ​ളി​പ്പി​ച്ച​താ​ണ​ത്. ഗ​ൾ​ഫി​ലേ​ക്ക്​ വ​രാ​ൻ ബോം​ബെ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ ​പാ​സ്​​പോ​ർ​ട്ടി​ലെ ഫോ​ട്ടോ ഈ​ർ​പ്പം ക​യ​റി ന​ശി​ച്ചു​പോ​യെ​ന്ന്​ അ​റി​യു​ന്ന​ത്. പി​ന്നെ പു​തി​യ പാ​സ്​​പോ​ർ​ട്ട്​ കി​ട്ടാ​ൻ ഒ​രു​മാ​സം വ​ർ​ളി​യി​ൽ നി​ൽ​ക്കേ​ണ്ടി വ​ന്നു. ഒ​രു കൊ​ടി​ഞ്ഞി​ക്കാ​ര​ന്‍റെ മു​റി​യി​ലാ​ണ്​ വാ​ട​ക്ക​ക്ക്​ താ​മ​സി​ച്ച​ത്.

അ​വി​ടെ നി​ന്ന്​ വി​ല കു​റ​ഞ്ഞ ഭ​ക്ഷ​ണം തേ​ടി ന​ട​ന്ന്​ 60 പൈ​സ​ക്ക്​ ചോ​റ്​ വാ​ങ്ങി ക​ഴി​ച്ച ദി​വ​സ​ങ്ങ​ളു​ണ്ട്. അ​ങ്ങ​നെ ക​ഷ്ട​ത​ക​ൾ നി​റ​ഞ്ഞ ബോം​ബെ​ക്കാ​ല​ത്തു​നി​ന്ന്​ ഗ​ൾ​ഫ്​ എ​യ​റി​ലാ​ണ്​ മ​സ്ക​ത്തി​ലെ​ത്തു​ന്ന​ത്. അ​വി​ടെ നി​ന്ന്​ ടാ​ക്സി​യി​ലാ​ണ്​ അ​ൽ​ഐ​നി​ലു​ള്ള സ​ഹോ​ദ​ര​ൻ വേ​ലാ​യു​ധ​നെ കാ​ണാ​ൻ പോ​യ​ത്. ആ ​യാ​ത്ര​ക്ക്​ ടാ​ക്സി ഡ്രൈ​വ​ർ 500 ദി​ർ​ഹ​മാ​ണ്​ വാ​ങ്ങി​യ​ത്. എ​ല്ലാ കാ​ര്യ​ത്തി​നും അ​ൽ​ഐ​നെ ആ​ശ്ര​യി​ക്കു​ന്ന​തി​നാ​ൽ അ​ന്ന്​ ദി​ർ​ഹ​മാ​ണ്​ ബു​റൈ​മി​യി​ൽ ​പ്ര​ചാ​ര​ത്തി​ലു​ള്ള​ത്.

ഇ​ന്നും താ​ൻ ക​ട​യു​ടെ വാ​ട​ക കൊ​ടു​ക്കു​ന്ന​ത്​ ദി​ർ​ഹ​ത്തി​ലാ​ണെ​ന്ന്​ നാ​രാ​യ​ണ​ൻ പ​റ​യു​ന്നു. ബു​റൈ​മി​​യി​ൽ ആ​ദ്യം ഒ​രു അ​ലൂ​മി​നി​യം പാ​ത്ര​ക്ക​ട​യി​ലാ​ണ്​ ജോ​ലി നോ​ക്കി​യ​ത്. പി​ന്നീ​ട്​​ നാ​ട്ടി​ലേ​ക്ക്​ പോ​യി ക​ല്യാ​ണം ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ്​ ബു​റൈ​മി മ​ത്സ്യ​ മാ​ർ​ക്ക​റ്റി​ൽ ക​ട തു​ട​ങ്ങു​ന്ന​ത്.

മാ​ർ​ക്ക​റ്റി​ൽ ആ​ദ്യം ക​ട തു​റ​ന്ന​ത്​ താ​നാ​ണെ​ന്ന്​ നാ​രാ​യ​ണ​ൻ പ​റ​യു​ന്നു. അ​ന്നൊ​ക്കെ ദു​ബൈ​യി​ൽ​നി​ന്ന്​ മീ​നെ​ടു​ത്ത്​ കൊ​ണ്ടു​വ​ന്നാ​ണ്​ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഭാ​ര്യ പ​ത്മാ​വ​തി, മ​ക്ക​ളാ​യ ബി​ന്ദു, ബീ​ന, ബി​നി​സ, ബി​പി​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ്​ നാ​രാ​യ​ണ​ന്‍റെ കു​ടും​ബം. വീ​ട്​ വെ​ക്കാ​ൻ ക​ഴി​ഞ്ഞ​തും മ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ​തു​മെ​ല്ലാം പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളാ​ണെ​ന്ന്​ നാ​രാ​യ​ണ​ൻ പ​റ​യു​ന്നു. മ​ക​ൻ ബി​പി​ൻ ബു​റൈ​മി​യി​ലു​ണ്ട്. 

'ദാ​ഹി​ച്ചു​വ​ല​ഞ്ഞാ​ണ്​ ഞാ​ൻ ആ​ദ്യ​മാ​യി ബു​റൈ​മി​​യി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. അ​ന്ന്​ പ​ച്ച​വെ​ള്ളം ചോ​ദി​ക്കാ​ൻ പോ​ലും ആ​രു​മി​ല്ലാ​ത്ത​ത്ര വി​ജ​ന​മാ​ണ്​ ഇ​വി​ടം. ഒ​രു തോ​ട്ടി​ലെ പാ​യ​ൽ നി​റ​ഞ്ഞ വെ​ള്ളം കു​ടി​ച്ചാ​ണ്​ ഞാ​ൻ ദാ​ഹ​മ​ക​റ്റി​യ​ത്. എ​നി​ക്ക്​ ദാ​ഹ​ജ​ല​മേ​കി​യ, എ​ന്‍റെ കു​ടും​ബ​ത്തി​ന്​ ജീ​വി​ത​മേ​കി​യ മ​ണ്ണാ​ണി​ത്. ഹൃ​ദ​യ​ത്തി​നു​ള്ളി​ലാ​ണ്​ ഇ​തു​ള്ള​ത്. ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല' -നാ​രാ​യ​ണ​ൻ പ​റ​യു​ന്നു.

Tags:    
News Summary - 'This is a thirsty land, it will never be forgotten'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.