മുഷ്​താഖ്​ 

മു​ഷ്​​താ​ഖി​നു​ണ്ട്, ഒ​മാ​ൻ ഒാ​ർ​മ​ക​ൾ

പൂ​ർ​ണ​മാ​യും ദു​ബൈ​യി​ൽ ചി​ത്രീ​ക​രി​ച്ച്​ ഇൗ​യാ​ഴ്​​ച ഒ.​ടി.​ടി പ്ലാ​റ്റ്​​േ​ഫാ​മി​ൽ റി​ലീ​സ്​ ചെ​യ്യു​ന്ന 'ദേ​ര ഡ​യ​റീ​സ്'​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ മു​ഷ്​​താ​ഖ് റ​ഹ്മാ​ൻ ക​രി​യാ​ട​ൻ മു​മ്പ്​ ഒ​മാ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. ഖു​റം ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

മു​ഷ്​​താ​ഖി​െൻറ ഉ​മ്മ​യു​ടെ അ​നി​യ​ത്തി​യും കു​ടും​ബ​വും മ​സ്​​ക​ത്തി​ലെ​ത്തി. കു​ട്ടി​ക്കാ​ല​ത്ത്​ ഓ​രോ അ​വ​ധി​ക്കാ​ല​ത്തും മു​ഷ്​​താ​ഖും കു​ടും​ബ​വും മ​സ്‌​ക​ത്തി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ്​ ജോ​ലി​ക്കാ​യി എ​ത്തു​ന്ന​ത്. ഒ​മാ​ൻ ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രെ​യും മ​റ്റു ക​ലാ​കാ​ര​ന്മാ​രെ​യും എ​പ്പോ​ഴും ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു ഇ​ട​മാ​ണെ​ന്ന്​ മു​ഷ്​​താ​ഖ്​ പ​റ​യു​ന്നു. കാ​മ​റ എ​ങ്ങോ​ട്ട് തി​രി​ച്ചു​വെ​ച്ചാ​ലും ഒ​പ്പി​യെ​ടു​ക്കാ​ൻ മാ​ത്രം പ്ര​കൃ​തി ഭം​ഗി​യാ​ൽ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട സ്ഥ​ലം. പ​റ്റി​യ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​ത്തു​വ​ന്നാ​ൽ ഒ​മാ​നി​ൽ​വെ​ച്ചും ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന്​ മു​ഷ്​​താ​ഖ്​ പ​റ​യു​ന്നു.

27 വ​ർ​ഷ​മാ​യി പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന മു​ഷ്​​താ​ഖ്, നി​ര​വ​ധി ഹ്ര​സ്വ​സി​നി​മ​ക​ളും ചെ​യ്തി​ട്ടു​ണ്ട്. നാ​ല് ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും മൂ​ന്ന് ടെ​ലി​ഫി​ലി​മു​ക​ളും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു പെ​രു​ന്നാ​ൾ​രാ​വ്, സ്പ​ന്ദ​നം, ത​മ്പ് തു​ട​ങ്ങി​യ​വ​യാ​ണ് ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ. ആ​ർ​പ്പ്, ചി​ത്ര​ങ്ങ​ൾ, യാ​ത്രാ​മ​ധ്യേ തു​ട​ങ്ങി​യ​വ​യാ​ണ് ടെ​ലി സി​നി​മ​ക​ൾ. ഇ​തി​ൽ ഒ​രു പെ​രു​ന്നാ​ൾ​രാ​വും സ്പ​ന്ദ​ന​വും ചെ​റി​യ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. 'ആ​ർ​പ്പ്'​എ​ന്ന ടെ​ലി​സി​നി​മ ഏ​ഷ്യാ​നെ​റ്റ് അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു. 'യാ​ത്രാ​മ​ധ്യേ'​ക്ക്​ ഏ​റ്റ​വും ന​ല്ല തി​ര​ക്ക​ഥ​ക്കു​ള്ള അ​വാ​ർ​ഡ് ഷാ​ർ​ജ​യി​ൽ വെ​ച്ചും ല​ഭി​ച്ചി​രു​ന്നു. 'ആ​ർ​പ്പ്'​എ​ന്ന സി​നി​മ​യാ​ണ് പി​ന്നീ​ട് സു​ഗീ​ത് സം​വി​ധാ​നം ചെ​യ്ത മ​ധു​ര​നാ​ര​ങ്ങ എ​ന്ന സി​നി​മ​യാ​യി മാ​റി​യ​ത്.

സു​ബൈ​യി​ലെ പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ ഇ​തു​വ​രെ പ​റ​യാ​ത്ത ക​ഥ​യു​മാ​യാ​ണ്​ ദേ​ര ഡ​യ​റീ​സ്​ എ​ത്തു​ന്ന​ത്. വ​ള​രെ യാ​ദൃ​ച്ഛി​ക​മാ​യാ​ണ്​ സി​നി​മ സം​ഭ​വി​ച്ച​തെ​ന്ന്​ മു​ഷ്​​താ​ഖ്​ പ​റ​യു​ന്നു. സി​നി​മ​യു​ടെ നി​ർ​മാ​താ​വ്​ മ​ധു ക​റു​വ​ത്തു​മാ​യി ക​ണ്ടു​മു​ട്ടി​യ​താ​യി​രു​ന്നു വ​ഴി​ത്തി​രി​വ്. അ​ദ്ദേ​ഹം ആ​ക്ടി​ങ് ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ആ​ക്ടി​ങ് ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് സി​നി​മ​താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഒ​രു​മി​ച്ച് ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

എ​ല്ലാ​വ​രും യു.​എ.​ഇ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ട് എ​ല്ലാ​വ​രും കേ​ര​ള​ത്തി​ൽ വ​ന്ന് ഒ​രു സി​നി​മ ചെ​യ്യു​ക എ​ന്ന​ത് പ്രാ​പ്തി​യു​ള്ള ഒ​രു കാ​ര്യ​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ഇ​വി​ടെ​വെ​ച്ച് ചെ​യ്യാ​ൻ പ​റ്റു​ന്ന ഒ​രു സി​നി​മ പ്ലാ​ൻ ചെ​യ്യു​ക​യാ​യി​രു​ന്നു. വ​ള​രെ യാ​ദൃ​ച്ഛി​ക​മാ​യി എ​െൻറ ​െകെ​യി​ൽ ഇ​വി​ടെ​വെ​ച്ച് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​രു സി​നി​മ​യു​ടെ തി​ര​ക്ക​ഥ റെ​ഡി​യാ​യി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഈ ​സി​നി​മ സം​ഭ​വി​ക്കു​ന്ന​ത്- മു​ഷ്​​താ​ഖ്​ പ​റ​ഞ്ഞു.

ദേ​ര ഡ​യ​റീ​സ് പു​റ​ത്തി​റ​ങ്ങും മു​മ്പു​ത​ന്നെ മു​ഷ്​​താ​ഖി​െൻറ അ​ടു​ത്ത സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. പൂ​ർ​ണ​മാ​യും ദു​ൈ​ബ​യി​ൽ ചി​ത്രീ​ക​രി​ച്ച 'അ​ഭി​രാ​മി'​എ​ന്ന സി​നി​മ​യി​ൽ ഗാ​യ​ത്രി സു​രേ​ഷ്, ഹ​രി​കൃ​ഷ്ണ​ൻ, റോ​ഷ​ൻ ബ​ഷീ​ർ, ശ്രീ​കാ​ന്ത്‌ മു​ര​ളി എ​ന്നി​വ​ർ വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.