ഇ​ർ​വി​ൻ സെ​ബാ​സ്റ്റ്യ​ൻ

ഇ.​പി.​എ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം; മ​ല​യാ​ളി​ക്ക് ര​ണ്ടാം സ്ഥാ​നം

കു​വൈ​ത്ത് സി​റ്റി: എ​ന്‍വ​യ​ണ്‍മെ​ന്റ് പ​ബ്ലി​ക് അ​തോ​റി​റ്റി കു​വൈ​ത്ത് (ഇ.​പി.​എ) ന​ട​ത്തി​യ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് ര​ണ്ടാം സ്ഥാ​നം. കോ​ഴി​ക്കോ​ട് തോ​ട്ടു​മു​ക്കം സ്വ​ദേ​ശി ഇ​ർ​വി​ൻ സെ​ബാ​സ്റ്റ്യ​ൻ നെ​ല്ലി​ക്കു​ന്നേ​ലാ​ണ് മി​ക​ച്ച ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക്ക് അ​ഭി​മാ​ന​മാ​യ​ത്. ‘ജ​ഹ്‌​റ നേ​ച്ച​ർ റി​സ​ർ​വി​ൽ​നി​ന്ന് പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്.

വെ​ള്ള​ത്തി​ന് മു​ക​ളി​ലൂ​ടെ ഓ​ടു​ന്ന പ​ട്ട​ക്കോ​ഴി​യു​ടെ ചി​ത്ര​മാ​ണ് ഇ​ർ​വി​ൻ സെ​ബാ​സ്റ്റ്യ​നെ സ​മ്മാ​നാ​ർ​ഹ​നാ​ക്കി​യ​ത്. വെ​ള്ള​ത്തി​ന് മു​ക​ളി​ലൂ​ടെ ഓ​ടു​ന്ന പ​ട്ട​ക്കോ​ഴി​യു​ടെ യ​ഥാ​ർ​ഥ രൂ​പ​വും നി​ഴ​ലും സ​മ്മേ​ളി​ക്കു​ന്ന ചി​ത്രം വ്യ​ത്യ​സ്ത​വും മി​ക​ച്ച​തു​മാ​ണെ​ന്ന് പു​ര​സ്കാ​ര സ​മി​തി വി​ല​യി​രു​ത്തി. ര​ണ്ടാം സ്ഥാ​ന​ത്തി​ന് 100 ദി​നാ​ർ ( 27,000 ഇ​ന്ത്യ​ൻ രൂ​പ) സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

സ​മ്മാ​നാ​ർ​ഹ​മാ​യ ചി​ത്രം

 12 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ർ​വി​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ഞ്ചു​കൊ​ല്ല​മാ​യി കു​വൈ​ത്തി​ലെ പ​ക്ഷി നി​രീ​ക്ഷ​ക രം​ഗ​ത്തു​ണ്ട്. കു​വൈ​ത്ത് ബെ​ർ​ഡേ​ഴ്സ് ക്ല​ബ് എ​ന്ന പ​ക്ഷി​നി​രീ​ക്ഷ​ണ കൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളു​മാ​ണ്. കു​വൈ​ത്തി പൗ​ര​നാ​യ മ​ഹ്ദി ഹു​സ്സ​യി​ൻ ബാ​ഖി​ർ പ​ക​ർ​ത്തി​യ പ്ല​വെ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പ​ക്ഷി​ക്കു​ഞ്ഞി​ന്റെ ചി​ത്ര​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം.

Tags:    
News Summary - EPA Photography Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.