നിസാർ മാരത്തൺ ഓട്ടത്തിനിടെ
അന്തിക്കാട്: കാശ്മീർ ടൂറിസം അതോറിറ്റി സംഘടിപ്പിച്ച മാരത്തണിൽ വിജയകരമായി ഓടിതീർത്ത് അന്തിക്കാട് സ്വദേശി നിസാർ. 11 രാഷ്ട്രങ്ങളിൽനിന്ന് 1500 ഓട്ടക്കാർ പങ്കെടുത്ത മത്സരത്തിലാണ് നിസാർ ഓട്ടം പൂർത്തിയാക്കിയത്.
സമുദ്ര നിരപ്പിൽനിന്ന് 5,194 അടി ഉയരത്തിൽ ഓക്സിജൻ ലഭ്യത കുറവുള്ള ശ്രീനഗർ പട്ടണത്തിൽ ആയിരുന്നു മാരത്തൺ. യു.എ.ഇയിൽ പ്രവാസ ജീവിതം നയിക്കുന്ന നിസാർ, കേരള റൈഡേഴ്സ് എന്ന ക്ലബിലൂടെയാണ് ഈ മേഖലയിൽ കടന്നുവന്നത്.
അന്തിക്കാട് പുത്തൻ കോവിലകം പുതുമനക്കര അബ്ദുൽ റസാഖ്-ജമീല ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.