മരണപ്പെട്ട ബാബു
ദുബൈ: ഇന്ത്യക്കാരനായ വീട്ടുജോലിക്കാരൻ മരിച്ചതിനെ തുടർന്ന് ഇമാറാത്തി പൗരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി. ഹൈതം ബിൻ സഖ്ർ അൽ ഖാസിമി എന്നയാളാണ് നാൽപത് വർഷത്തിലേറെയായി വീട്ടിൽ ജോലിക്കാരനായി പ്രവർത്തിച്ചയാളെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.
ബാബു എന്നാണ് ജോലിക്കാരനെ വിളിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. ഞങ്ങളോടൊപ്പം വിശ്വസ്തനായും നല്ല മനസ്സോടെയും ബാബു ജോലിചെയ്തു. പ്രായാധിക്യത്തിലും ഞങ്ങളെ ഉപേക്ഷിച്ച് വിട്ടുപോകാൻ അദ്ദേഹം തയാറായില്ല. എന്നാൽ, ഇന്ന് രാവിലെ ഒരു വൈദ്യുതിയപകടത്തിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തി. ദൈവം അദ്ദേഹത്തിന് കരുണ ചൊരിയട്ടെ -കുറിപ്പിൽ പറയുന്നു.
ബാബുവിന്റെ ചിത്രവും വിഡിയോയും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ ഏത് സംസ്ഥാനക്കാരനാണ് ഇദ്ദേഹം എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമല്ല. കുറിപ്പിനോട് പ്രതികരിച്ച യു.എ.ഇയിലെ പ്രമുഖരടക്കമുള്ളവർ സമാനമായ അനുഭവങ്ങൾ പങ്കുവെക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.