സോന്‍ പാപ്ഡി

അതിമധുരം ഇഷ്ടപ്പെടാത്തവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണ് സോന്‍ പാപ്ഡി. വായിലിട്ടാല്‍ ഇളം മധുരത്തോടെ അലിഞ്ഞു പോകുന്ന ഈ വിഭവം വീട്ടില്‍ തയാറാക്കാവുന്നതേയുള്ളൂ. സോന്‍ പാപ്ഡി തയാറാക്കേണ്ടവിധം താഴെ വിവരിക്കുന്നു.

ചേരുവകള്‍:

  • കടലമാവ്-ഒന്നര കപ്പ്
  • മൈദ-ഒന്നര കപ്പ്
  • പാല്‍-2 ടേബ്ള്‍ സ്പൂണ്‍
  • പഞ്ചസാര-രണ്ടര കപ്പ്
  • ഏലക്കാപൊടി-1 ടീസ്പൂണ്‍
  • നെയ്യ്-250 ഗ്രാം
  • വെള്ളം-ഒന്നര കപ്പ്
  • പോളിത്തീന്‍ ഷീറ്റ്

തയാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ മൈദയും കടലമാവും കൂട്ടികലര്‍ത്തുക. ഒരു പാനില്‍ നെയ്യ് ചൂടാക്കണം. ഇതില്‍ കൂട്ടികലര്‍ത്തിയ മാവ് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ നല്ല പോലെ ഇളക്കുക. ശേഷം ഒരു പാത്രത്തില്‍ പരത്തിവെക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ചൂടാക്കുക. ഇതിലേക്ക് പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തിളക്കി അല്‍പം കട്ടിയില്‍ മിശ്രിതമാക്കുക. ശേഷം ചൂടാറാന്‍ വെക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടിവെക്കുക. മാവും പഞ്ചസാര-പാല്‍ മിശ്രിതവും തണുത്ത് കഴിയുമ്പോള്‍ മാവ് പഞ്ചസാര മിശ്രിതത്തില്‍ കുറേശെ വീതമിട്ട് ഇളക്കുക. ഇളക്കി നൂല്‍ പരുവത്തിലാകുമ്പോള്‍ നെയ് പുരട്ടിയ പാത്രത്തിലേക്ക് ഇത് ഒഴിക്കുക. (ഒഴിച്ചു കഴിയുമ്പോള്‍ മിശ്രിതത്തിന് ഒരിഞ്ച് കട്ടിയെങ്കിലും ഉണ്ടാകണം). ഇതിന് മീതേ ഏലക്കാപൊടി വിതറാം. സോന്‍ പാപ്ഡി ചെറിയ ചതുരക്കട്ടകളായി മുറിച്ച് മുകളില്‍ പോളിത്തീന്‍ കവര്‍ ഇടാം.

തയാറാക്കിയത്: ദിൽന പി.

Tags:    
News Summary - Soan Papdi Son Papdi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT