Posted On
date_range Updated On
date_range രസം അല്പം ആവാം...
ആവശ്യമുള്ള സാധനങ്ങൾ:
- സാമ്പാറിനു വേവിച്ച പരിപ്പ് ഊറ്റിയെടുത്ത വെള്ളം-ഒന്നര ലിറ്റര്‍
- വാളന്‍പുളി പിഴിഞ്ഞത് -15 മില്ലി
- വെള്ളം -ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി -ഒരു ചെറിയ സ്പൂണ്‍
- മുളകുപൊടി -ഒന്നര ചെറിയ സ്പൂണ്‍
- കായം -അഞ്ചു ഗ്രാം
- ശര്‍ക്കര -അൽപം
- ജീരകം -അര ചെറിയ സ്പൂണ്‍
- ഉലുവ -കാല് ചെറിയ സ്പൂണ്‍
- തക്കാളി അരിഞ്ഞത്-50 ഗ്രാം
- കറിവേപ്പില -കുറച്ച്
- ഉപ്പ് -പാകത്തിന്
- സാമ്പാര്‍ വറവ് അരച്ചത് -രണ്ടു വലിയ സ്പൂണ്‍
- മല്ലിയില അരിഞ്ഞത് -25 ഗ്രാം
- വെളിച്ചെണ്ണ -ഒരു വലിയ സ്പൂണ്‍
- കടുക് -അര ചെറിയ സ്പൂണ്‍
- വറ്റല്‍മുളക് -നാല്
- കറിവേപ്പില -രണ്ടു തണ്ട്
- കുരുമുളക്- അര ടീസ്പൂൺ
തയാറാക്കുന്ന വിധം:
വാളന്‍പുളി വെള്ളത്തില്‍ കലക്കി മഞ്ഞള്‍പ്പൊടി, മുളകുപൊടി, കായം, ശര്‍ക്കര, ജീരകം, ഉലുവ, തക്കാളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി തിളപ്പിച്ചു വറ്റിച്ചു കുറുക്കുക. സാമ്പാര്‍ വറവ് അരച്ചതും ചേര്‍ത്തു നന്നായി പതഞ്ഞതിനു ശേഷം മല്ലിയില അരിഞ്ഞതും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വറുത്തതും ചേര്‍ത്തിളക്കുക. അൽപം കുരുമുളകും മല്ലിയിലയും ജീരകവും കറിവേപ്പിലയും ചേര്‍ത്ത് ഓട്ടുവറവു വറുത്തു പൊടിച്ചത് ഒരു സ്പൂണ്‍ ചേര്‍ത്താല്‍ രസം കൂടുതല്‍ ടേസ്റ്റിയായിരിക്കും.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.