മാമ്പഴവും പൈനാപ്പിളും ഏത്തപ്പഴവും ചക്കയും ഒക്കെ തനിയെ തനിയെ പ്രഥമന്‍ ആയി കഴിച്ചിട്ടുണ്ടല്ലോ. ഇനിയൊരു ഫ്രൂട്ട് ഫ്യൂഷന്‍ പായസം ആയാലോ? പപ്പായയും മാമ്പഴവും ചവ്വരിയും ചേര്‍ന്നൊരു പ്രഥമന്‍ ആണ് സിനായില്‍ താമസിക്കുന്ന ജാസ്മിന്‍ അഷറഫ് പരിചയപ്പെടുത്തുന്നത്. ഉണ്ടാക്കാന്‍ വലിയ പ്രയാസവും ഇല്ല.
പപ്പായ-മാങ്ങ പ്രഥമന്‍
ചേരുവകള്‍:
തയാറാക്കുന്ന വിധം:
പകുതി മാങ്ങയും പപ്പായയും ചെറുതായി നുറുക്കി മിക്സിയില്‍ അടിച്ച് പള്‍പ്പ് ആക്കി വെക്കുക. ബാക്കി പകുതി തീരെ ചെറിയ കഷ്ണങ്ങള്‍ ആക്കി വെക്കുക. ചുവടു കട്ടിയുള്ള ഉരുളി പോലുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടായാല്‍ നെയ്യ് ചേര്‍ക്കുക. അതിലേക്ക് പഴങ്ങളുടെ പള്‍പ്പ് ചേര്‍ത്തിളക്കി വരട്ടുക. തുടര്‍ന്ന് ശര്‍ക്കര പാനി ആക്കിയതും ചവ്വരി വേവിച്ചതും ചേര്‍ത്തിളക്കി നന്നായി വരട്ടി വെള്ളം വറ്റിയാല്‍ രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി വറ്റിച്ച ശേഷം തീ അണച്ച് നുറുക്കി വച്ച പഴക്കഷണങ്ങളും ഒന്നാം പാലും ഏലക്ക പൊടിയും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി വിളമ്പുന്ന സമയം വരെ അടച്ചുവെക്കുക.
തയാറാക്കിയത്: ജാസ്മിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.