Posted On
date_range Updated On
date_range കുഞ്ഞുറൊട്ടി
ആവശ്യമായവ:
- അരിപ്പൊടി^1/2കിലോ
- മഞ്ഞൾപ്പൊടി^ ഒരു നുള്ള്
- ജീരകം 10 ഗ്രാം
- ഉപ്പ് പാകത്തിന്
- ചിക്കൻ മസാല മിശ്രിതം
തയാറാക്കുന്ന വിധം:
അരിപ്പൊടിയിൽ വെള്ളം ചേർത്ത് കുഴക്കുക. ഉപ്പ് പാകത്തിന് ചേർക്കുക. മാവ് രൂപത്തിലായാൽ ചെറിയ ചെറിയ ഗോലി ഷെയ് പിൽ ഉണ്ടാക്കി ഒരു വിരൽകൊണ്ട് ആ ഗോലി ഷെയ്പ് അമർത്തുക. ഇങ്ങനെ ഗോലി ഷെയ്പിൽ അരിമാവ് അടച്ചെമ്പിൽ (ഇഡ്ഡലി ചെമ്പ്) ഇട്ട് വേവിക്കുക. വേവിച്ചതിനു ശേഷം ചിക്കൻ മസാല മിശ്രിതത്തിൽ നന്നായി വഴറ്റുക. കുഞ്ഞുറൊട്ടി റെഡി. മലബാർ ഭാഗത്ത് ഇതിനെ കക്കറൊട്ടിയെന്നും വിളിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.