കോഴി തലയിണ

ആവശ്യമുള്ള സാധനങ്ങൾ:

  • കോഴി -ഒന്ന്​
  • സവാള -നാല്​
  • കടലപ്പരിപ്പ് -ഒരുകപ്പ്‌
  • പച്ചമുളക് -നാല്​
  • കിസ്മിസ്  -കുറച്ച്
  • അണ്ടിപ്പരിപ്പ് (ചെറുതായിഅരിഞ്ഞത്‌) -അഞ്ച്​
  • മുട്ട പുഴുങ്ങിയത് -നാല്​
  • മൈദ, ഗോതമ്പുപൊടി എന്നിവ -ഒാരോ കപ്പ്‌
  • എണ്ണ,  മുളകുപൊടി -രണ്ട്​ ടേബിൾ സ്​പൂൺ
  • മഞ്ഞൾപൊടി -കാൽ ടീസ്​പൂൺ 
  • മല്ലിപ്പൊടി -കാൽസ്​പൂൺ
  • ഉപ്പ്‌ -ആവശ്യത്തിന്​
  • ഇഞ്ചി -ഒരു കഷ്​ണം  
  • വെളുത്തുള്ളി -അഞ്ച്​ അല്ലി ചതച്ചത്
  • പഞ്ചസാര -ഒരു നുള്ള്​
  • നെയ്യ്​ -കുറച്ച്​


തയ്യാറാക്കുന്ന വിധം : 
കോഴിഇറച്ചിയിൽ മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്‌, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് മിശ്രിതമാക്കി തേച്ചുപിടിപ്പിച്ചു മൂന്ന്​ മണിക്കൂറെങ്കിലും വെക്കുക. (എത്ര കൂടുന്നുവോ അത്രയും രുചി കൂടും )

മസാല ഉണ്ടാക്കുന്നവിധം :

  • ഒരു പാനിൽ നെയ്യ്​  ഒഴിച്ചു കിസ്​മിസ്, അണ്ടിപ്പരിപ്പ് ചൂടാക്കുക. അതിലേക്കുതന്നെ കുറച്ചു ഓയിൽ കൂടി ഒഴിച്ച് ഉളളി ഇട്ടു വഴറ്റുക. ഉളളി വഴന്നാൽ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക. എല്ലാം നന്നായി വഴന്നു വന്നാൽ കുറച്ചു മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾ, (നിറം മാറാൻ മാത്രം )കൂടെ വേവിച്ച കടലപ്പരിപ്പും  ചേർക്കുക.  അതിലേക്കു കുറച്ചു പഞ്ചസാര ചേർക്കുക. (മധുരം ഇഷ്ടമില്ലാത്തവർ ചേർക്കേണ്ട). എരിവും മധുരവും ചേരുന്നതാണ് ഒരു പ്രതേക രുചി. ഇത് പോലെ ഇഷ്ടമുള്ള വേറൊരു മസാല കൂടി ഉണ്ടാക്കണം. ഇവിടെ ചിക്കൻ മസാലയാണ് ഉണ്ടാക്കിയത്. ഇതിൽ പഞ്ചസാര ചേർക്കില്ല. 
  • മുകളിൽ പറഞ്ഞ രൂപത്തിൽ പരിപ്പിനു പകരം ചിക്കൻ ചേർത്തു എന്നതിനാൽ വീണ്ടും വിശദമായി എഴുതുന്നില്ല. 
  • ഇനി കോഴിയെ മുഴുവനായും നന്നായി പൊരിച്ചെടുക്കാം നമുക്ക്. ചൂട് പോവുമ്പോഴേക്കും മൈദയും ഗോതമ്പുപൊടിയും ചേർത്തു ചപ്പാത്തിമാവ് റെഡി ആക്കാം. പൊരിച്ചുവെച്ച കോഴിയിലേക്കു ആദ്യം മുട്ട മുഴുവനായും വെക്കുക പിന്നീട് പരിപ്പുമസാല.  കോഴിയുടെ അകത്തു എത്ര മുട്ട കയറുമോ അത്രയും മുട്ട ഉപയോഗിക്കാം കൂടെ പരിപ്പ് മസാലയും. 
  • ഈ കോഴിയെ പൊതിയാൻ ആവശ്യത്തിൽ ഒരു ചപ്പാത്തി പരത്തുക. ചപ്പാത്തിക്ക് നടുവിലായി പരിപ്പുമസാലയും നിറച്ചുവെച്ച കോഴിയും  എടുത്തുവെക്കുക. ഒരുമുട്ട നേരെ പകുതിയായി മുറിച്ചെടുത്ത്​   കാലുകൾക്കിടയിൽ വെച്ചുകൊടുക്കുക. മുഴുവൻ കോഴിയും നന്നായി പൊതിഞ്ഞു പൊരിച്ചെടുക്കുക.
  • തലയിണയുടെ വലുപ്പം കുട്ടണമെങ്കിൽ വീണ്ടും മസാലകൾ ഉണ്ടാക്കി മസാല ഇല്ലാത്ത ഭാഗത്തേക്ക്‌ വരുന്നവിധത്തിൽ വെച്ച് പൊതിഞ്ഞു പൊതിഞ്ഞു വലുതാക്കാം. കൂടെ വെജ് മസാലയും എല്ലാം വെക്കാം. ഇതാ കോഴി തലയിണ തയ്യാറായി. നോമ്പ്​ തുറ വിഭവങ്ങളിലൊന്നായി ഇത്​ പരീക്ഷിച്ച്​ നോക്കൂ. 

തയാറാക്കിയത്: സലീന റാഫി
 

Tags:    
News Summary - Kozhi Thalayana -Ramadan Dishes -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 04:34 GMT