കൂട്ടുകറി

ചേരുവകൾ:

  • കുമ്പളങ്ങ/മത്തങ്ങ- ഒരു കപ്പ് (ചതുരത്തിൽ മുറിച്ചത്)
  • ചേന- ഒരു കപ്പ് (ചതുരത്തിൽ മുറിച്ചത്)
  • പച്ച വാഴക്ക/ പച്ചക്കായ- അര കപ്പ് (ചതുരത്തിൽ മുറിച്ചത്) [കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവയും ഉപയോഗിക്കാം]
  • കറിക്കടല- അര കപ്പ് 
  • മഞ്ഞൾപ്പൊടി- മുക്കാൽ ടീ സ്പൂൺ
  • മുളകുപൊടി- 1.5 മുതൽ 2 ടീ സ്പൂൺ
  • ശർക്കര- മൂന്ന് ടേബ്ൾ സ്പൂൺ
  • ഉപ്പ്- പാകത്തിന്

അരക്കാനുള്ളത്: 

  • ചിരകിയ തേങ്ങ- 3/4 കപ്പ്
  • ജീരകം- ഒരു ടീ സ്പൂൺ

വഴറ്റാനുള്ളത്: 

  • തേങ്ങ–ചിരകിയത്: 3/4 കപ്പ്
  • കടുക്- അര ടീ സ്പൂൺ
  • വറ്റൽമുളക്- 2–3 എണ്ണം
  • കറിവേപ്പില- ഒരു തണ്ട്
  • വെളിച്ചെണ്ണ- ഒരു ടീ സ്പൂൺ (പാകത്തിന് ചേർക്കാം)

തയാറാക്കേണ്ടവിധം:

  1. തലേരാത്രി വെള്ളത്തിലിട്ട കടല ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക (5 വിസിൽ)
  2. ചിരകിയ തേങ്ങയും ജീരകവും കുറച്ച് വെള്ളവും ചേർത്ത് നന്നായി (കുഴമ്പ് രൂപത്തിൽ) അരച്ചെടുത്ത് മാറ്റിവെക്കുക.
  3. അരിഞ്ഞ പച്ചക്കറി, പച്ച വാഴക്ക/പച്ചക്കായ, കുമ്പളങ്ങ, ചേന എന്നിവ ഒരു കപ്പ് വെള്ളവും ചേർത്ത് വേവിച്ച ശേഷം 95 ശതമാനം വെള്ളമയം വറ്റിച്ച് കളയുക. 
  4. തുടർന്ന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ശർക്കര എന്നിവ ചേർത്ത് നന്നായി ഇളക്കുക. (മറ്റുള്ളവയുമായി ശർക്കര നന്നായി അലിഞ്ഞ് ചേരണം)
  5. വേവിച്ച പച്ചക്കറിയിലേക്ക് അരച്ച് മാറ്റിവെച്ച തേങ്ങ ചേർത്ത് ഇളക്കുക. 
  6. ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറച്ച് സമയം വേവിക്കുക, അല്ലെങ്കിൽ വാഴക്ക/ പച്ചക്കായ എന്നിവയുടെ പച്ച രുചി/ മണം മാറുന്നത് വരെ. 
  7. ഇതിലേക്ക് വേവിച്ച കടല ചേർത്ത് നന്നായി ഇളക്കി കുറച്ച് സമയം വേവിക്കുക, ശേഷം തീയിൽനിന്ന് മാറ്റിവെക്കുക.
  8. ചെറിയ ചീനച്ചട്ടി/പാനിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം തേങ്ങ (ചിരകിയത്), കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറത്തിലാകുന്നതുവരെ വഴറ്റുക.
Tags:    
News Summary - koottukari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT