കിച്ചൻ ടിപ്സ്-2

  1. ഏലക്കാ തൊലി കളയാതെ ചതച്ചിട്ട വെള്ളത്തില്‍ ചായയുണ്ടാക്കിയാല്‍ സ്വാദേറും. സുഗന്ധം ബോണസ്.
  2. മാവില്‍ കുറച്ച് പാല്‍ ചേര്‍ത്ത് കുഴച്ചാല്‍ പൂരി നന്നായി പൊന്തിവരും. 
  3. ചായയില്‍ പാലിനു പകരം മില്‍ക് മെയ്ഡ് ചേര്‍ത്താല്‍ നിറവും രുചിയും കൂടും.
  4. ബിരിയാണി മസാലയില്‍ എരിവു കൂടിയാല്‍ തലയില്‍ കൈവെച്ചിരുന്നിട്ട് കാര്യമില്ല. അല്‍പം തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ എരിവ് വരുതിയിലാകും. 
  5. കടല പെട്ടെന്ന് വേവണോ... ഒരു നുള്ള് അപ്പക്കാരം ചേര്‍ത്ത് വേവിച്ചുനോക്കൂ. മയത്തില്‍ എളുപ്പം വെന്തുകിട്ടും. 
  6. ഡാല്‍ഡ കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാല്‍ രുചിയും നിറവും കൂടും. 
  7. കാരറ്റ് ഹല്‍വ ഉണ്ടാക്കുമ്പോള്‍ നന്നായി പഴുത്ത ഒരു തക്കാളികൂടി ചേര്‍ക്കാം. രുചി കൂടും. നിറവും. 
  8. കോഴിക്കറിയില്‍ ഉരുളക്കിഴങ്ങ് ചേര്‍ത്താല്‍ രുചി കൂടും. ചാറ് കൂറുകിക്കിട്ടും. 
  9. മത്സ്യവും മാംസവും പാല്‍പ്പൊടി പുരട്ടി വറുത്തെടുത്താല്‍ നല്ല സ്വര്‍ണനിറം ഉറപ്പ്
  10. ഗ്രീന്‍പീസില്‍ അല്‍പം വിനാഗിരി ചേര്‍ത്ത് വേവിച്ചാല്‍ പച്ചനിറം നഷ്ടപ്പെടാതിരിക്കും.
Tags:    
News Summary - kitchen tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT