മാർബിൾ ടീ കേക്ക്

മാർബിൾ ടീ കേക്ക് സിംപിളായി തയാറാക്കാം

ആവശ്യമുള്ള ചേരുവകൾ

  • മുട്ട - 2
  • വാനില എസ്സെൻസ് - 1 ടീസ്പൂൺ
  • പൊടിച്ച പഞ്ചസാര - 1 കപ്പ്‌
  • ഓയിൽ - 1 ടേബിൾ സ്പൂൺ
  • മൈദ - 1/2 കപ്പ്‌
  • പാൽ പൊടി - 1 ടേബിൾ സ്പൂൺ
  • ബേക്കിങ്‌ പൗഡർ - 1 ടേബിൾ സ്പൂൺ
  • കോകോ പൗഡർ - 1 ടേബിൾ സ്പൂൺ
  • പാൽ - 1 ടേബിൾ സ്പൂൺ

കേക്ക് തയാറാക്കുന്ന വിധം:

മുട്ടയും വാനില എസ്സെൻസും ചേർത്ത് ബീറ്റർ ഉപയോഗിച്ച് നന്നായി ഇളക്കുക. ശേഷം 1 കപ്പ്‌ പൊടിച്ച പഞ്ചസാര ചേർക്കുക. ഇത്‌ കട്ടിയാവുന്നത് വരെ ബീറ്റ് ചെയ്യുക. ഓയിൽ ചേർത്ത് ഇളക്കിയ ശേഷം ഇതിലേക്ക് മൈദ, പാൽ പൊടി, ബേക്കിങ്‌ പൗഡർ ചേർക്കുക. ഒരു തവി ഉപയോഗിച്ച് ഇത്‌ ഇളക്കി ചേർക്കുക.

ചോക്ലേറ്റ് സിറപ്പ്‌ തയാറാക്കുന്ന വിധം:

കോകോ പൗഡറും പാലും ചേർത്ത് ഇളക്കുക. ഇതിലേക്ക് കേക്കിന്റെ മിശ്രിതം 2 ടേബിൾ സ്പൂൺ ചേർക്കുക. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.

പാചകം ചെയ്യുന്ന വിധം:

കേക്ക് തയാറാക്കുന്ന പത്രത്തിൽ ഓയിൽ പരത്തി ബട്ടർ പേപ്പർ വിരിച്ച ശേഷം തയാറാക്കി വെച്ച കേക്കിന്റെ മിശ്രിതം കുറച്ച് ഒഴിക്കുക. ശേഷം ചോക്ലേറ്റ് മിശ്രിതം ഒഴിക്കുക. വീണ്ടും കേക്ക് മിശ്രിതം ഒഴിക്കുക. ചോക്ലേറ്റ് ഒഴിക്കുക. തയാറാക്കി വെച്ച മിശ്രിതം മുഴുവനും ഇത് പോലെ ആവർത്തിച്ചു ഒഴിക്കുക.

എന്നിട്ട് അടികട്ടിയുള്ള പാത്രത്തിൽ ചെറുതീയിൽ 20 മുതൽ 25 മിനിറ്റ് വരെ വേവിക്കുക. ഈർക്കിൽ ഉപയോഗിച്ച് കുത്തി നോക്കി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ചൂട് പോയതിന് ശേഷം കേക്ക് ചതുരാകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാം.

Tags:    
News Summary - Marble Tea Cake can be prepared simply and Marble Tea Cake Recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.