Posted On
date_range Updated On
date_range ചിക്കൻ ക്ലിയർ സൂപ്പ് സൂപ്പറാണ്...
ചേരുവകൾ:
- കോഴിയിറച്ചി (എല്ലോട് കൂടിയുള്ളത്) - 100 ഗ്രാം (ചെറുകക്ഷണങ്ങളായി അരിഞ്ഞത്)
- ഇഞ്ചി (പൊടിയായി അരിഞ്ഞത്) - 1/2 ടേബ്ൾ സ്പൂൺ
- വെളുത്തുള്ളി (പൊടിയായി അരിഞ്ഞത്) - 1/2 ടേബ്ൾ സ്പൂൺ
- എണ്ണ - 1 ടേബ്ൾ സ്പൂൺ
- മഞ്ഞൾപൊടി - 1 നുള്ള്
- വെള്ളം - 11/2 ലിറ്റർ
- ഉപ്പ് - പാകത്തിൽ
- കുരുമുളക് പൊടി - 1/2 ടീസ്പൂൺ
- പച്ചമുകളക് - 1 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)
തയാറാക്കേണ്ടവിധം:
ഒരു 1 ടേബ്ൾ സ്പൂൺ എണ്ണ ഒരു ഫ്രെയിങ് പാനിൽ ഒഴിച്ച് ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും അതിലിട്ട് വറക്കുക. ഇറച്ചി കക്ഷണങ്ങൾ വെള്ളവും ഉപ്പും ചേർന്ന പാൻ അടച്ച് വേവിക്കുക.
എല്ലിൽ നിന്നും ഇറച്ചി അടർത്തി മാറ്റുക. കുറച്ച് കക്ഷണങ്ങൾ പിച്ചികീറി സൂപ്പിൽ ഇടുക. കുരുമുളക് പൊടിയും പച്ചമുളക് കനം കുറച്ച് വട്ടത്തിലരിഞ്ഞതും ചേർത്ത് ബൗളിലേക്ക് പകർന്ന് ചൂടോടെ കുടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.