1. മൈദ - ¼ കപ്പ്
2. പഞ്ചസാര - 3 ടേബിൾ സ്പൂൺ
3. കൊക്കോ പൗഡർ - 2 ടേബിൾ സ്പൂൺ
4. ഉപ്പ് - ഒരു നുള്ള്
5. പാൽ - 2 ടേബിൾ സ്പൂൺ
6. വെജിറ്റബിൾ ഓയിൽ - 1 ½ ടേബിൾ സ്പൂൺ
7. വാനില എസ്സെൻസ് - 2 തുള്ളി
8. ചോക്ലറ്റ് ചിപ്സ് - 3 ടേബിൾ സ്പൂൺ
9. വാൽനട്ട് - 1 ടേബിൾ സ്പൂൺ (അരിഞ്ഞത്)
10. വാനില ഐസ്ക്രീം - 1 സ്കൂപ്പ് (സേർവ് ചെയ്യാൻ)
11. ചെറി - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
മൈദ, പഞ്ചസാര, കൊക്കോ പൗഡർ, ഉപ്പ് എന്നിവ ഒരു മഗ്ഗിൽ നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് പാൽ, എണ്ണ, വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചോക്ലറ്റ് ചിപ്സ്, വാൾനട്ട് എന്നിവ ചേർത്ത് ഇളക്കുക. മിശ്രിതത്തിന്റെ മുകൾഭാഗം വേവുന്നതുവരെ മൈക്രോവേവ് ചെയ്യുക (ഏകദേശം 2 മിനിറ്റ് മുതൽ 2.30 മിനിറ്റ് വരെ). ഇതിനുമുകളിൽ ഒരു സ്കൂപ്പ് ഐസ്ക്രീം, ചെറി എന്നിവ ചേർത്ത് ചൂടോടെ സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.