കോഴിക്കാലുകൾ കഴുകി വൃത്തിയാക്കിയ ശേഷം വരഞ്ഞുവെക്കുക. ഒരു ബൗളിൽ മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ എടുക്കുക. നന്നായിളക്കി പേസ്റ്റ് രൂപത്തിലാക്കുക. കോഴിക്കോലുകൾ ഇതിലിട്ട് നന്നായി മസാല പിടിപ്പിക്കുക.
മറ്റൊരു ബൗളിൽ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ജീരകപൊടി, മല്ലിപൊടി, ഒരു ടീസ്പൂൺ എണ്ണ എന്നിവ എടുത്ത് നന്നായിളക്കി കുഴമ്പ് രൂപത്തിലാക്കുക. കോഴിക്കാലുകളിൽ മിശ്രിതം നന്നായി പുരട്ടിയെടുക്കുക.
ഫ്രിഡ്ജിൽ 3-4 മണിക്കൂർ വെച്ച ശേഷം പുറത്തെടുത്ത് തിളച്ച എണ്ണയിലിട്ട് വറുത്ത് കോരുക. അതിലേക്ക് കറിവേപ്പിലയും സവാളയും വറുത്തിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.