സ്വാദ് ഒത്തിരി കൂട്ടാം; ഒരല്‍പം ശ്രദ്ധിച്ചാല്‍

  • ഉരുളക്കിഴങ്ങ് വറുക്കാനെടുക്കുമ്പോള്‍ അരിഞ്ഞ ശേഷം അല്‍പനേരം വെള്ളത്തിലിട്ടുവെക്കുക. ഇത് സ്വാദ് വര്‍ധിപ്പിക്കും.
  • കാരറ്റ് വാടിപ്പോയെങ്കില്‍ അല്‍പം ഉപ്പുവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവെച്ച ശേഷം ഉപയോഗിക്കുക.
  • പച്ചക്കറി വേവിക്കുമ്പോള്‍ ഉപ്പ് ചേര്‍ത്താല്‍ ജലാംശം നഷ്ടപ്പെടും സ്വാദും കുറയും. അതിനാല്‍ പച്ചക്കറികള്‍ വെന്തതിനു ശേഷം മാത്രം ഉപ്പ് ചേര്‍ക്കുക. 
  • ചപ്പാത്തിക്ക് കുഴക്കുമ്പോള്‍ തൈരോ പാലോ അല്‍പം ചേര്‍ക്കുന്നത് കൂടുതല്‍ മാര്‍ദവം ലഭിക്കാനും സ്വാദ് കൂട്ടാനും സഹായിക്കും. 
  • ദോശക്കുള്ള മാവില്‍ ഒരുപിടി ചോറ് അരച്ചു ചേര്‍ത്താല്‍ നല്ല മയമുള്ള ദോശ ലഭിക്കും. 
  • പൂരിക്ക് കുഴക്കുന്ന മാവില്‍ റൊട്ടിക്കഷണങ്ങള്‍ വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ശേഷം ചേര്‍ത്താല്‍ മൃദുവും സ്വാദിഷ്ടവുമായ പൂരി തയാറാക്കാം.
Tags:    
News Summary - kitchen tips lifestyle food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT