കല്ലുമ്മക്കായ കോഴിമുട്ട തോരന്‍

ചേരുവകൾ:

  • കല്ലുമ്മക്കായ അഴുക്കും നാരും കളഞ്ഞ്
  • വൃത്തിയാക്കി ചെറുതായരിഞ്ഞെടുത്തത് -ഒന്നര കപ്പ്
  • സവാള ചെറുതായരിഞ്ഞത് -അര കപ്പ്
  • കാരറ്റ് പൊടിയായരിഞ്ഞത് -ഒരു ടേ.സ്പൂണ്‍
  • തക്കാളി ചെറുതായരിഞ്ഞത് -ഒരു ടേ.സ്പൂണ്‍
  • ഇഞ്ചി-വെളുത്തുള്ളി ചെറുതായരിഞ്ഞത് -ഒരു ടേ.സ്പൂണ്‍
  • പച്ചമുളകരിഞ്ഞത് -3 എണ്ണം
  • തേങ്ങ ചിരകിയത് -ഒരു കപ്പ്
  • ജീരകം -ഒരു ടീസ്പൂണ്‍
  • ചുവന്നുള്ളി -5 ചുള
  • കോഴിമുട്ട -5 എണ്ണം
  • കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • കറിവേപ്പില, മല്ലിയില അരിഞ്ഞത് -കുറച്ച്
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • ഗരംമസാലപ്പൊടി -അര ടീസ്പൂണ്‍

പാകം ചെയ്യേണ്ടവിധം:
അല്‍പം ഉപ്പുചേര്‍ത്ത് നന്നായി അടിച്ചുപതപ്പിച്ച കോഴിമുട്ട കുറച്ച് വെളിച്ചെണ്ണയില്‍ ചിക്കിപ്പൊരിഞ്ഞെടുക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റി 3 മുതല്‍ 6 വരെ ഓരോ ചേരുവയായി ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് അരിഞ്ഞുവെച്ച കല്ലുമ്മക്കായ ചേര്‍ത്തുകൊടുക്കാം. 7 മുതല്‍ 9 വരെ ഒന്ന് ചതച്ചെടുത്തതും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. പൊരിച്ചുവെച്ച കോഴിമുട്ട ഇതിലേക്കിട്ട് കുരുമുളകുപൊടി, ഗരംമസാലപ്പൊടി, അരിഞ്ഞുവെച്ച ഇലകള്‍ എന്നിവയും കൂടി ചേര്‍ത്തിളക്കി ഉലര്‍ത്തിയെടുക്കാവുന്നതാണ്. ചോറിനോടൊപ്പവും ചപ്പാത്തി, ഗീറൈസ്, ഫ്രൈഡ്റൈസ്, പത്തിരി തുടങ്ങിയവയോടൊപ്പവും കഴിക്കാന്‍ നന്നായിരിക്കും.

Tags:    
News Summary - kallumkkaya kozhimutta thoran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT