Posted On
date_range Updated On
date_range കായികൃത
ആവശ്യമായവ:
- ഏത്തപ്പഴം ചെറുതായി അരിഞ്ഞത് -അഞ്ചെണ്ണം
- പഞ്ചസാര -100 ഗ്രാം
- മുട്ട - 3
- തേങ്ങ-ഒരു കപ്പ്
- ഏലക്കാപൊടി-ഒരു നുള്ള്
- കശുവണ്ടി- 50 ഗ്രാം
- കിസ്മിസ്-50 ഗ്രാം
- ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം:
ഏത്തപ്പഴം ഫ്രൈപാനിൽ ഫ്രൈ ചെയ്ത് വെക്കുക. തീ മീഡിയത്തിൽ വെച്ചതിനുശേഷം മുട്ട ഉടച്ച് ഏത്തപ്പഴത്തിൽ ഇട്ട് നല്ലതുപോലെ ഉടക്കുക. എഗ് ബുർജി പരുവമാകുന്നതുവരെ മുട്ട ഉടച്ചുകൊണ്ടിരിക്കുക. അതിൽ ഏലക്കാപൊടി, തേങ്ങ, കശുവണ്ടി, മുന്തിരി, പഞ്ചസാര എന്നിവ ചേർത്ത് നന്നായി വഴറ്റുക. കായികൃത റെഡി.
കടപ്പാട്: അശ്റഫ്. കെ & മുനീർ നിബാസ്, മാനേജിങ് പാർട്ണർ, ഇഫ്താർ ഗ്രൂപ് ഒാഫ് ഹോട്ടൽസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.