ഫ്രൈഡ്​ ഗോപി മിക്​സ്​ചർ

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ:

  • ക്വാളിഫ്ലവർ - 1
  • ഓയിൽ - 2 ടേബിൾ സ്പൂൺ
  • മുട്ട - 3
  • കാരറ്റ് ഗ്രേറ്റ് ചെയ്തത് - 3
  • ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്​റ്റ്​
  • ​​​ടൊമാറ്റോ  സോസ്
  • സോയാ സോസ്
  • ഗ്രീൻപീസ് വേവിച്ചത് - 50 ഗ്രാം
  • കുരുമുളക് പൊടി -  1 ടീസ്പൂൺ
  • മല്ലിയില

പാ​കം ചെ​യ്യു​ന്ന വി​ധം:

ക്വാളിഫ്ലവർ ഗ്രേറ്റ് ചെയ്ത് ചൂടുള്ള പാനിൽ ബ്രൗൺ നിറമാകുന്നതു വരെ ചൂടാക്കി മാറ്റിവെക്കുക. 3 മുട്ട ഓംലെറ്റാക്കി ചതുരക്കഷണങ്ങളാക്കി മുറിച്ചുവെക്കുക. പാനിൽ ഓയിൽ ചൂടാക്കി അതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റ്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്​റ്റ്​ ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് കുരുമുളക് പൊടി, ടൊമാറ്റോ സോസ്, സോയാ സോസ് ചേർത്ത് നന്നായി പാകമാകുമ്പോൾ റോസ്​റ്റ്​ ചെയ്ത ക്വാളിഫ്ലവറും ചതുരക്കഷണങ്ങളാക്കി മുറിച്ചുവെച്ചിരിക്കുന്ന ഓംലെറ്റും വേവിച്ച ഗ്രീൻപീസും ചേർക്കുക. ശേഷം സവാളയും മല്ലിയിലയും ചേർത്ത് ചൂടോടെ കഴിക്കാം.

തയാറാക്കിയത്: അലീന ഇസ്​മയിൽ, എടമുട്ടം, തൃശൂർ.

Tags:    
News Summary - Gopi Fry Mixture -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT