കുറഞ്ഞ ചേരുവകളിൽ ഫ്ലവർ പോട്ട്

നമ്മൾ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ നിന്ന് വേറിട്ടതും കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്നതും വീട്ടിലുള്ള കുറഞ ്ഞ ചേരുവകൾ കൊണ്ട് തയാറാക്കാവുന്നതുമായ രുചികരമായ വിഭവമാണ് ഫ്ലവർ പോട്ട്. പേരുപോലെ തന്നെ ഭംഗിയുള്ള ഈ വിഭവം ചിക്ക ൻ, ബീഫ് എന്നിവ ഉപയോഗിച്ച് തയാറാക്കാം.

ചിക്കൻ ഫില്ലിങ്:

  1. എണ്ണ - 2 ടേബിൾ സ്പൂൺ
  2. പച്ചമുളക് - 2 എണ ്ണം
  3. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
  4. കറിവേപ്പില - ആവശ്യത്തിന്
  5. സവാള - 1 കപ്പ്
  6. ഉപ്പ് - പാ കത്തിന്
  7. എല്ലില്ലാത്ത വേവിച്ചെടുത്ത ചിക്കൻ - 1 കപ്പ്
  8. മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
  9. ഗരം മസാല - 1/4 ടീസ്പൂൺ
  10. മല്ലിയില്ല - ആവശ്യത്തിന്

ചിക്കൻ ഫില്ലിങ് തയാറാക്കുന്ന വിധം:

ഒരു പാൻ അടുപ്പിൽവെച്ച് എണ്ണ ചൂടാക്കുക. അതിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകൾ ഇട്ട് മൂപ്പിക്കുക. ശേഷം 5, 6 ചേരുവകൾ ഇട്ട് നന്നായി വഴറ്റുക. വഴന്ന ശേഷം 7 മുതൽ 9 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി യോജിപ്പിച്ച് 10ാം ചേരുവയും ഇട്ട് ഇറക്കിവെക്കുക.

പോട്ട് തയാറാക്കുന്നവിധം:

ആവശ്യമുള്ള ചേരുവകൾ:

  1. മൈദ - 1 കപ്പ്
  2. ഉപ്പ് - ആവശ്യത്തിന്
  3. ഒായിൽ - 1 ടീസ്പൂൺ
  4. വെള്ളം - ആവശ്യത്തിന്

മൈദയിലേക്ക് ഉപ്പും ഒായിലും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചെറിയ പൂരിക്ക് ആവശ്യമായ ബോൾ അളവിലേക്ക് മാറ്റുക. ശേഷം കുഞ്ഞു പൂരികളായി പരത്തി എടുക്കുക. ഒരു സ്റ്റീൽ ഗ്ലാസ് എടുത്ത് അതിന് അടിഭാഗത്ത് എണ്ണ തടവി കുഞ്ഞു പൂരികളെ പോട്ട് (POT) പോലെ ഗ്ലാസിന് അടിയിൽ ഒട്ടിച്ച് ഷെയ്പ് ചെയ്യുക. ശേഷം അടുപ്പിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിച്ച് അതിലേക്ക് ഗ്ലാസ് പോട്ട് വെച്ച ഗ്ലാസ് കുത്തിപ്പിടിക്കുക. പാകത്തിന് ഫ്രൈ ആകുമ്പോൾ പോട്ട് ഗ്ലാസിൽ നിന്ന് വിട്ടുവരുന്നതാണ്.

സാലഡ് തയാക്കുന്നവിധം:

  1. കക്കരി - 1 എണ്ണം
  2. കാബേജ് - ഒരെണ്ണത്തിന്‍റെ പകുതി
  3. കാരറ്റ് - 2 എണ്ണം
  4. ഉപ്പ് - പാകത്തിന്
  5. വിനാഗിരി - 1 ടേബിൾസ്പൂൺ

അഞ്ച് ചേരുവകൾ നന്നായി മിക്സ് ചെയ്യുക. ഫ്രൈ ചെയ്ത പോട്ടിലേക്ക് ആദ്യം ചിക്കൻ ഫില്ലിങ്ങ് ഇടുക. പിന്നെ സാലഡ് ഇട്ട ശേഷം വേണമെങ്കിൽ മയോണൈസ് ഏറ്റവും മുകൾ ഭാഗത്ത് 1 ടീസ്പൂൺ അളവിൽ വെച്ച് കൊടുക്കുക. മല്ലിയില കൊണ്ട് അലങ്കരിക്കുക.

തയാറാക്കിയത്: ആയിഷ മുംതാസ് ഷമീർ തെച്യാട്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT