സ്പെഷ്യൽ ഷവർമ

സാധാരണ ബേക്കറികളിലും മറ്റും കമ്പിയിൽ കോർത്തതെടുത്ത ഇറച്ചി മുറിച്ചെടുത്തതാണ് ഷവർമ ഉണ്ടാക്കുന്നത്. പലയിടത്തും പൊടികളും മറ്റും ഏൽക്കുന്ന സ്ഥലത്താണ് ഷവർമ പാകം ചെയ്യുന്നത്. രോഗാണുക്കളും വൃത്തിയില്ലായ്മയും രോഗങ്ങളെ വിളിച്ചു വരുത്തുകയും ചെയ്യും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഷവർമ തയാറാക്കാം. ഇതിനു വേണ്ട കുബ്ബൂസ് നമുക്ക് തന്നെ ഉണ്ടാക്കാം. സാധാരണ കുബ്ബൂസിനെ അപേക്ഷിച്ച് വളരെ സോഫ്റ്റ് ആയിരിക്കുമിത്. കൂടാതെ പലരും മുട്ട ഉപയോഗിച്ചാണ് മയോനൈസ് ഉണ്ടാക്കുന്നത്. എന്നാൽ, നമ്മൾ പാല് കൊണ്ടാണ് മയോനൈസ് തയാറാക്കുന്നത്.

കുബ്ബൂസ് 

ചേരുവകൾ: 
മൈദ- 250 ഗ്രാം  
യീസ്റ്റ്- 2.5 ഗ്രാം
വാനില പൗഡർ- 5 ഗ്രാം
പഞ്ചസാര- 30 ഗ്രാം
നെയ്യ്- 5 സ്പൂൺ
ഉപ്പ്- 1 സ്പൂൺ

തയാറാക്കുന്നവിധം: 
മുകളിൽ പറയുന്ന ചേരുവകളെല്ലാം അൽപം വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ നന്നായി കുഴച്ചെടുക്കുക. അര മണിക്കൂറിനു ശേഷം ചപ്പാത്തി പരത്തുന്നത് പോലെ പരത്തുക. തുടർന്ന് ഓവനിൽ 200 ഡിഗ്രി ചൂടിൽ നാലു മിനിറ്റ് വെച്ച് പുറത്തെടുക്കുക.

ചിക്കൻ 

ചേരുവകൾ: 
ചിക്കൻ എല്ലില്ലാത്തത്- 150 ഗ്രാം
കുരുമുളക് പൊടി- 10 ഗ്രാം
ഇഞ്ചി പേസ്റ്റ്- 5 സ്പൂൺ
വെളുത്തുള്ളി പേസ്റ്റ്- 6 സ്പൂൺ
വിനാഗിരി- 1 സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
സൺഫ്ലെവർ ഓയിൽ- ഒരു കപ്പ് 

തയാറാക്കുന്നവിധം: 
ചിക്കൻ ഉപ്പും മഞ്ഞളും ചേർത്തു വേവിച്ചെടുക്കുക. ശേഷം ചെറുതായി അരിയുക. അതിൽ കുരുമുളക് പൊടി, ഇഞ്ചി, വെളുത്തുള്ളി, വിനാഗിരി, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക. ഒരു ഫ്രെയിങ് പാനിൽ  സൺ ഫ്ലവർ ഓയിൽ ചേർത്ത് വറുത്തെടുക്കുക. വറുത്തെടുക്കുമ്പോൾ ഒരു പാട് ഡ്രൈ ആവാതെ ശ്രദ്ധിക്കണം.

മയോനൈസ് 

ചേരുവകൾ: 
പാൽ- 100 മില്ലി
വെളുത്തുള്ളി- 4 അല്ലി
സൺഫ്ലെവർ ഓയിൽ- 25 ഗ്രാം

തയാറാക്കുന്നവിധം: 
പാലും വെളുത്തുള്ളിയും മിക്സിയിൽ അടിക്കുക. ഇത് അടിചു കൊണ്ടിരിക്കുമ്പോൾ തന്നെ സൺഫ്ലെവർ ഓയിൽ കുറശേ ഒഴിക്കണം. ജാറിന്‍റെ അടപ്പിന് മുകളിലുള്ള ചെറിയ അടപ്പിലൂടെ ആയിരിക്കണം സൻഫ്ലെവർ ഒഴിക്കേണ്ടത്. ഷെയ്ക്ക് ജ്യൂസ് പോലെ നന്നായി കട്ടി ആകുന്നത് വരെ  തുടർച്ചയായി ഒഴിക്കക്കണം. വേണമെങ്കിൽ ഒരു നുള്ളു ഉപ്പ് ചേർക്കാം.

ഷവർമ റോൾ 

ചേരുവകൾ: 
കാബേജ്  ചെറുതായി അരിഞ്ഞത് 
കക്കിരി ചെറുതായി അരിഞ്ഞത് 
തക്കാളി സോസ്- ഒരു കപ്പ് 

തയാറാക്കുന്നവിധം: 
കുബ്ബൂസിന്‍റെ മുകളിൽ ഒന്നര സ്പൂൺ മയോനൈസ് പുരട്ടുക. എല്ലാ ഭാഗത്തും ആകുന്ന രീതിയിൽ നന്നായി പുരട്ടണം. തക്കാളി സോസും മുകളിൽ ഒഴിക്കുക. ചെറുതായി അരിഞ്ഞെടുത്ത കാബേജിലും മയോനൈസ് ചേർത്ത് നന്നായി കുഴചെടുക്കണം. അതുപോലെ വറുത്തെടുത്ത ചിക്കനിലും കുറച്ച മയോനൈസ് ചേർത്ത കുഴക്കുക. വേണമെങ്കിൽ കാബേജും ചിക്കനും ഒരുമിച്ചെടുത്ത് മയോനൈസ് ചേർത്ത് കുഴച്ചെടുക്കാം. തുടർന്ന് ഓരോ കുബ്ബൂസിലും ചിക്കനും കാബേജും കക്കിരിയും ചേർത്ത് റോളുണ്ടാക്കാം.

തയാറാക്കിയത്: ദിൽന പി.

Tags:    
News Summary - chicken shawarma roll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT