Posted On
date_range Updated On
date_range ചിക്കൻ കട്ലറ്റ്
ചേരുവകൾ:
- എണ്ണ- ആവശ്യത്തിന്
- ഉള്ളി- രണ്ട്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ^ഒരു സ്പൂൺ
- പച്ചമുളക്-രണ്ട്
- കറിവേപ്പില, മല്ലിയില
- ഉരുളക്കിഴങ്ങ് -രണ്ട്
- മഞ്ഞപൊടി -അര ടീസ്പൂൺ
- മുളക്പൊടി-അര ടീസ്പൂൺ
- ഗരം മസാല -ഒരു ടീസ്പൂൺ
- കുരുമുളക്പൊടി - അര ടീസ്പൂൺ
- എല്ലില്ലാത്ത ചിക്കൻ - 300 ഗ്രാം
- ഉപ്പ് ആവിശ്യത്തിന്
- റൊട്ടി പൊടി ആവശ്യത്തിന്
- മുട്ട -രണ്ട്
തയ്യാറാക്കുന്ന വിധം:
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉള്ളി, ഉപ്പ് എന്നിവയിട്ട് വഴറ്റുക. അതിലേക്ക് പച്ചമുളക്, കറിവേപ്പില, മല്ലിയില ഇടുക. തുടർന്ന് മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല, കുരുമുളക് പൊടി ഇട്ട് നല്ലതുപോലെ വഴറ്റുക. മഞ്ഞൾ പൊടി, ഉപ്പ്, ഇട്ട് വേവിച്ച ഉടച്ച ചിക്കൻ പാനിൽ ചേർക്കുക. നന്നായി വഴറ്റുക. അതിലേക്കു വേവിച്ചു ഉടച്ച ഉരുളക്കിഴങ് ചേർക്കുക. നന്നായി മിക്സ് ചെയ്യണം.
പാൻ ഓഫ് ചെയ്ത് തണുത്ത ശേഷം ഈ മിക്സ് ഇഷ്ടം ഉള്ള രൂപത്തിലാക്കി മുട്ടയിൽ മുക്കി റൊട്ടി പൊടിയിൽ ഉരുട്ടി എടുക്കുക. ഒരു പ്രാവിശ്യം കൂടി മുട്ടയിൽ മുക്കി റൊട്ടി പൊടിയിൽ ഉരുട്ടി എടുത്ത ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കുക. സ്വാദിഷ്ടമായ ചിക്കൻ കട്ലറ്റ് തയ്യാർ.
തയാറാക്കിയത്: റെനീല സതീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.