ചിക്കൻ ചീസ്​ ബാൾ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍:

  • ​ഉ​രു​ള​ക്കി​ഴ​ങ്ങ് - അ​ര​ക്കി​ലോ
  • ​കോഴി​യി​റ​ച്ചി - അ​ര​ക്കി​ലോ
  • മു​ട്ട​യു​ടെ വെ​ള്ള - നാ​ലെ​ണ്ണം
  • വെ​ളു​ത്തു​ള്ളി - എ​ട്ട്​ അല്ലി
  • ജീ​ര​കം - ഒ​രു ടീ​സ്പൂ​ണ്‍
  • വെ​ണ്ണ - ഒ​രു ടീ​സ്പൂ​ണ്‍
  • ബ്ര​ഡ് പൊ​ടി​ച്ച​ത് - പാ​ക​ത്തി​ന്
  • കു​രുമു​ള​ക് പൊ​ടി - ആ​വ​ശ്യ​ത്തി​ന്

തയാറാ​ക്കു​ന്ന വി​ധം:

കോ​ഴി​യി​റ​ച്ചി​യും ഉ​പ്പും കു​രു​മു​ള​കും ചേ​ര്‍ത്ത് വേ​വി​ച്ച് മാ​റ്റിവെക്കാം. അ​തി​നുശേ​ഷം ഉ​രു​ള​ക്കി​ഴ​ങ്ങ് പു​ഴു​ങ്ങി​യെ​ടു​ക്കാം. പി​ന്നീ​ട് വേ​വി​ച്ചുവെച്ച കോ​ഴി​യി​റ​ച്ചി​യി​ലേ​ക്ക് ഉ​രു​ള​ക്കി​ഴ​ങ്ങ് പൊ​ടി​ച്ച് ചേ​ര്‍ക്കാം. ഇ​തി​നുശേ​ഷം ചീ​ന​ച്ച​ട്ടി​യി​ല്‍ വെ​ണ്ണ​യൊ​ഴി​ച്ച് കു​രു​മു​ള​കും ജീ​ര​ക​വും മൂ​പ്പി​ച്ചെ​ടു​ക്കാം. ഉ​രു​ള​ക്കിഴ​ങ്ങ് ചേ​ര്‍ത്ത് കു​ഴ​ച്ചുവെ​ച്ച കോ​ഴി​യി​റ​ച്ചി ചീ​ന​ച്ച​ട്ടി​യി​ലി​ട്ട് അ​ല്‍പം ഇ​ള​ക്കി​യശേ​ഷം വാ​ങ്ങിവെ​ക്കാം.

പി​ന്നീ​ട് ഇ​ത് ചൂ​ടാ​റി​യ ശേ​ഷം കൈ​യിലെ​ടു​ത്ത് ബാള്‍ രൂ​പ​ത്തി​ലാ​ക്കി കൈ​യിൽവെ​ച്ച് പ​ര​ത്താം. അ​തി​ന​ക​ത്തേ​ക്ക് അ​ല്‍പം വെ​ണ്ണ വെ​ച്ച് വീ​ണ്ടും ഉ​രു​ട്ടി​യെ​ടു​ക്കാം. ഉ​രു​ട്ടി​യെ​ടു​ത്ത ഉ​രു​ള മു​ട്ട​യു​ടെ വെ​ള്ള​യി​ല്‍ മു​ക്കി ബ്ര​ഡ് പൊ​ടി​യി​ല്‍ ഉ​രു​ട്ടി​യെ​ടു​ത്ത് എ​ണ്ണ​യി​ല്‍ പൊ​രി​ച്ചെ​ടു​ക്കാം. അ​ല്‍പം ബ്രൗ​ണ്‍ നി​റ​മാ​കു​മ്പോ​ള്‍ ഇ​ത് എ​ണ്ണ​യി​ല്‍നി​ന്ന് കോ​രി​യെ​ടു​ക്കാം. ന​ല്ല സ്വാ​ദി​ഷ്​ട​മാ​യ ചീ​സ് ബാ​ള്‍ റെ​ഡി. ടൊ​മാ​റ്റോ സോ​സി​ൽ മു​ക്കി ക​ഴി​ക്കാം.

തയാറാക്കിയത്: അ​ജി​നാ​ഫ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT