ചിക്കൻ ബാസ്കറ്റ്

ചിക്കൻ ഫില്ലിങ് തയാറാക്കാൻ:
രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ക്രഷ് ചെയ്തെടുത്തതും സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവയും ചേർത്ത് വഴറ്റിയെടുക്കുക. 1/2 ടീസ്പൂൺ ഗരംമസാല, മഞ്ഞൾപൊടി, 1/4 ടീസ്പൂൺ മുളകുപൊടി എന്നിവ ചേർക്കുക. മൂന്നോ നാലോ ഉരുളകിഴങ്ങ് ഒരു തവണ ചെറുതായി ഉടച്ചെടുത്ത്, അതിലേക്ക് വേവിച്ച എല്ലില്ലാത്ത ചിക്കൻ ചേർക്കുക.

ബാസ്കറ്റ് തയാറാകാൻ:
1 കപ്പ് മൈദ, ഉപ്പ്, 1 ടീസ്പൂൺ എണ്ണ എന്നിവ നന്നായി മിക്സ് ചെയ്ത് മാവ് തയാറാകുക. ഈ മാവ് ചെറിയ ബോളുകളാക്കി പ്രസ് ചെയ്തെടുക്കുക. അത് ഒരു സ്റ്റീൽ ഗ്ലാസ്സിന് അടിഭാഗത്തു വെച്ച് ബാസ്കറ്റ് രൂപത്തിലാക്കി ചൂടായ വെളിച്ചെണ്ണയിൽ മുക്കി  ഫ്രൈ ചെയ്തെടുക്കുക. ഈ ബാസ്കറ്റിലേക്ക് നേരത്തെ തയാറാക്കി വെച്ചിട്ടുള്ള ചിക്കൻ ഫിലിങ് നിറച്ചുവെക്കുക. അതിന് മുകളിൽ മയോണൈസും കുറച്ച് തക്കാളി സോസും ഒഴിക്കുക. 

തയാറാക്കിയത്: ഷംന വി.എം.

Tags:    
News Summary - Chicken Basket -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT