ബിന്ദു മണികണ്ഠൻ
സംസ്ഥാന തലത്തിൽ നടന്ന അക്ഷരയാനം വായനോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ മുറ്റിച്ചൂർ സ്വദേശി കുറുവത്ത് വീട്ടിൽ ബിന്ദു മണികണ്ഠൻ അക്ഷരങ്ങളെ പ്രണയിക്കുന്ന ഒരു വീട്ടമ്മ കൂടിയാണ്. 2020 ജൂലൈ 22ന് തുടങ്ങി ഒക്ടോബർ അഞ്ചിന് അവസാനിച്ച അക്ഷരയാനം വായന മത്സരമാണ് ഇവരെ പുസ്തകങ്ങളോട് ഏറെ അടുപ്പിച്ചത്. കോവിഡ് കാലത്ത് ഓൺലൈൻ രീതിയിലുള്ള മത്സരമായിരുന്നു നടന്നത്. ബിന്ദുവിെൻറ വായനലോകത്തെ ഇളക്കിമറിച്ച അനുഭവങ്ങളിലൂടെയാണ് ഇവർ കടന്ന് പോയത്.
'ഖസാക്കിെൻറ ഇതിഹാസം' പ്രസിദ്ധീകരിച്ച 50ാം വർഷത്തിൽ ഒ.വി. വിജയെൻറ ലോകോത്തര ക്ലാസിക്കിൽനിന്ന് തുടങ്ങി എം.ടി. വാസുദേവൻ നായരുടെ മഞ്ഞിലൂടെ മനുഷ്യരാശിയുടെ ചരിത്രം പ്രതിപാദിക്കുന്ന ഹരാരിയുടെ സാപ്പിയൻസിലൂടെ കടന്ന് ബ്രർട്രാൻറ് റസ്സിലിെൻറ ശാസ്ത്ര ചിന്ത സാമൂഹിക ജീവിതത്തിൽ സഞ്ചരിച്ച് മാസങ്ങൾ കടന്നുപോയതറിഞ്ഞില്ലെന്ന് ഇവർ പറയുന്നു. മത്സരത്തിെൻറ ചോദ്യങ്ങൾക്കുപുറമെ വായനയുടെ അനുഭവങ്ങൾ വിവരിക്കലും പങ്കിടലും പുറമെ ചർച്ചകളും ഗൂഗിൽ മീറ്റിലൂടെ നടന്നു.
പൊതുജനങ്ങളും ഗ്രന്ഥശാല പ്രവർത്തകരും ഉൾപ്പെട്ട ഗ്രൂപ്പിലായിരുന്നു ഇവർ പങ്കെടുത്തത്. അഞ്ച് ഭൂഖണ്ഡങ്ങളിൽനിന്നുള്ള 536 മലയാളികൾ സംസ്ഥാന അടിസ്ഥാനത്തിൽ പങ്കെടുക്കുകയുണ്ടായി. 536ൽനിന്ന് പ്രാഥമികമായി മികച്ച 30 പേരെയാണ് തെരഞ്ഞെടുത്തത്. അതിൽനിന്നും 10 മികച്ച വരെ ഗൂഗിൾ ഇൻറർവ്യൂവിലൂടെ തെരഞ്ഞെടുത്തതിൽ ഒന്നാം സ്ഥാനമാണ് ബിന്ദു മണികണ്ഠന് ലഭിച്ചത്. നവംബറിലായിരുന്നു ഫലപ്രഖ്യാപനം.
ജനുവരി 26ന് വിവേകോദയം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവിൽ നിന്നാണ് ബിന്ദു പുരസ്കാരം ഏറ്റുവാങ്ങിയത്. തൃശൂരിലെ മൂറ്റിച്ചൂരിനു സമീപമുള്ള വാള മുക്കിലാണ് ഇവർ കുടുംബസമേതം താമസിക്കുന്നത്. ഭർത്താവ് മണികണ്ഠൻ അറിയപ്പെടുന്ന ചെസ് മാസ്റ്റർ ആണ്. ഏക മകൻ സായ് കാർത്തിക് ഡിഗ്രി വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.