കടലിനക്കരെ കഴിയുമ്പോഴും പിറന്ന മണ്ണിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വ്യത്യസ്ത വഴി സ്വീകരിക്കുന്ന പ്രവാസികൾ. ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനത്തിൽ 72 കി.മീ സൈക്കിൾ റൈഡ് നടത്തി കാസർകോട് നീലേശ്വരം സ്വദേശി ബിജു കൊട്ടാരത്തിലാണ് പുതിയ ആഘോഷമൊരുക്കിയത്.
യു.എ.ഇയിലെ സൈക്കിൾ റൈഡർമാരായ ഇന്ത്യക്കാരുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് യു.എ.ഇയിലെ അംഗമായ ബിജു അബൂദബി എമിറേറ്റിലെ അൽ വത്ബയിലെ സൈക്കിൾ റേസ് കോഴ്സിലെ 72 കിലോമീറ്റർ ദൂരമാണ് തെരഞ്ഞെടുത്തത്. കേരള റൈഡേഴ്സ് യു.എ.ഇ വിവിധ എമിറേറ്റുകളിലായി സംഘടിപ്പിച്ച 72 കി.മീ സൈക്കിൾ റൈഡിൽ ബിജുവിനൊപ്പം മറ്റ് 71 അംഗങ്ങളും പങ്കാളികളായി.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം യു.എ.ഇ മണ്ണിൽ വേറിട്ട രീതിയിൽ ആചരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ബിജു കൊട്ടാരത്തിൽ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. സ്പോർട്സ് താരങ്ങൾക്കും കായികപ്രേമികൾക്കും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ യു.എ.ഇ, സൈക്കിൾ റൈഡർമാരുടെ പറുദീസയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ എമിറേറ്റുകളിലായി കേരള റൈഡേഴ്സ് യു.എ.ഇ കൂട്ടായ്മയിലെ അംഗങ്ങൾ ഇതോടൊപ്പം 7.2 കി.മീ ഓട്ടം, 72 കി.മീ സൈക്കിൾ ഓട്ടം, 0.72 കി.മീ നീന്തൽ എന്നിവ കൂട്ടായും ഒറ്റയ്ക്കും പൂർത്തിയാക്കി. സ്ത്രീകളും കുട്ടികളും ഉൾെപ്പടെ ഉദ്യമത്തിൽ പങ്കാളികളായി 972.72 കി.മീ ദൂരം താണ്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.