Posted On
date_range Updated On
date_range ഓറഞ്ച് ക്രീം മിലോൺ ഡ്രിങ്ക്
By
ചേരുവകൾ
1. ജെല്ലി -ഒരു കപ്പ്
2. ഓറഞ്ച് ജ്യൂസ് -രണ്ടു കപ്പ്
3. സാബൂനരി (ചൗവ്വരി) വേവിച്ചത് -കാൽ കപ്പ്
4. കുതിർത്ത കസ്കസ് -കാൽ കപ്പ്
5. തണുത്ത വെള്ളം -ഒരു കപ്പ്
6. കണ്ടൻസ്ഡ് മിൽക്ക് -4-5 ടേബിൾ സ്പൂൺ
7. ഐസ് ക്യൂബ് -ആവശ്യത്തിന്
8. തണുത്ത പാൽ -ഒരു കപ്പ്
തയാറാക്കുന്ന വിധം
ഓറഞ്ച് ജ്യൂസ്, ജെല്ലി, സാബൂനരി (ചൗവ്വരി) വേവിച്ചത്, കസ്കസ്, കണ്ടൻസ്ഡ് മിൽക്ക്, ഐസ് ക്യൂബ്, വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് സെർവ് ചെയ്യാം (തണുത്തപാൽ തന്നെ ഉപയോഗിക്കണം. ഇല്ലെങ്കിൽ പാൽ പിരിയാൻ സാധ‍്യതയുണ്ട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.